രാജ്യത്തിനാവശ്യം സോഷ്യലിസ്റ്റ് ബദല്‍തന്നെ -തമ്പാൻ തോമസ്
text_fieldsതിരുവനന്തപുരം: ഇന്ന് രാജ്യത്തിനാവശ്യം സോഷ്യലിസ്റ്റ് ബദൽതന്നെയാണെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ദേശീയ അധ്യക്ഷൻ തമ്പാൻ തോമസ്. 2024 ലെ തെരഞ്ഞെടുപ്പോടെ ഇത് നേടിയെടുക്കണം. അതിന് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണവും പ്രതിപക്ഷങ്ങളുടെ ഐക്യവും അനിവാര്യമാണ്. മോദി ഭരണം ഹിന്ദുത്വ ഫാഷിസ്റ്റ് കോര്‍പറേറ്റ് കേന്ദ്രീകൃതമാണെന്നും കേസരി സ്മാരക ട്രസ്റ്റിെൻറ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തനിച്ച് ഇന്ത്യയില്‍ ബി.ജെ.പിക്ക് ദേശീയ ബദല്‍ ശക്തിയാകുകയില്ല. ജനതാദള്ളുകള്‍ അപ്രസക്തമാണ്. കോൺഗ്രസ് സമ്മിശ്ര ആശയങ്ങളെ പ്രതിനിധീകരിക്കുന്നതും കലാപകൂടാരവുമാണ്.
സോഷ്യലിസത്തില്‍ അടിത്തറ പാകിയെങ്കിലും ആഗോളവത്കരണവും കോര്‍പറേറ്റ് പ്രീണനവും അവര്‍ പരിപാടികളായി അംഗീകരിച്ചു. ബി.ജെ.പിക്ക് തനതായ ഒരു ബദലായി കോൺഗ്രസിന് ഇനി വളരാനാകില്ല. ഒക്ടോബര്‍ 30, 31 തീയതികളില്‍ ലഖ്നോവില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതി യോഗം അസം, പഞ്ചാബ്, യു.പി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ഒറ്റ സ്ഥാനാർഥി എന്ന സമീപനം വിജയിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
കര്‍ഷകസമരത്തിന് പിന്തുണ നൽകുക വഴി ഇത് നേടിയെടുക്കാനാകും. ദേശീയ പ്രസിഡൻറ് അഡ്വ. എസ്. രാജശേഖരന് നായര്‍, സംസ്ഥാന ഭാരവാഹികളായ ടോമി മാത്യു, മലയിന്‍കീഴ് ശശികുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.