Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരസം...

സരസം സുന്ദരം;രാജ്യത്തിന്‍റെ ഉൽപന്ന- ഭക്ഷ്യവൈവിധ്യങ്ങൾ ചേർത്തുള്ള മേള ശ്രദ്ധേയമാവുന്നു

text_fields
bookmark_border
കാ​ർ​ഗി​ലി​ൽ​നി​ന്നു​ള്ള സ​ഹോ​ദ​രി​മാ​രാ​യ ന​ജ്മ​യും മ​റി​യം​ബി​യും ന​ട​ത്തു​ന്ന ഡ്രൈ​ഫ്രൂ​ട്ട്സ് സ്റ്റാ​ൾ -ബൈജു കൊടുവള്ളി
cancel
camera_alt

കാ​ർ​ഗി​ലി​ൽ​നി​ന്നു​ള്ള സ​ഹോ​ദ​രി​മാ​രാ​യ ന​ജ്മ​യും മ​റി​യം​ബി​യും ന​ട​ത്തു​ന്ന ഡ്രൈ​ഫ്രൂ​ട്ട്സ് സ്റ്റാ​ൾ -ബൈജു കൊടുവള്ളി

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ അ​ങ്ങേ​യ​റ്റ​ത്തെ ക​ശ്മീ​രി​ൽ​നി​ന്നു​ള്ള പ​ഷ്മി​ന സി​ൽ​ക്ക്​ ഷാ​ൾ മു​ത​ൽ ഇ​ങ്ങ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ച​മ്മ​ന്തി​പ്പൊ​ടി വ​രെ ഒ​റ്റ കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി, രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​ര​സ്സ്​ മേ​ള ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. കൊ​ച്ചി ക​ലൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ലാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​രം​ഭ​ക​രും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​രു​ന്ന മേ​ള ന​ട​ക്കു​ന്ന​ത്.

ക​ശ്മീ​ർ ആ​ൻ​ഡ്​ ല​ഡാ​ക്കി​ലെ യൂ​നി​റ്റു​ക​ളി​ൽ നെ​യ്തെ​ടു​ത്ത ഹാ​ൻ​ഡ് വ​ർ​ക്ക് ചെ​യ്ത പ​ഷ്മി​ന സി​ൽ​ക്ക് ഷാ​ളു​ക​ൾ, സി​ൽ​ക്ക്, വൂ​ൾ, മു​ഗ സി​ൽ​ക്ക് സാ​രി​ക​ളു​മാ​യാ​ണ് ക​ശ്മീ​രി സം​രം​ഭ​ക​രെ​ത്തി​യി​ട്ടു​ള്ള​ത്. മ​ധു​വ​നി ബ്ലോ​ക്ക് പ്രി​ൻ​റ്, ബാ​ട്ടി​ക്, മാ​ർ​വ​ൽ, ച​ന്തേ​രി തു​ട​ങ്ങി ഛത്തി​സ്ഗ​ഢി​ന്റെ ത​ന​ത് വ​സ്ത്ര​രീ​തി​ക​ളു​മാ​യാ​ണ് കു​റേ​ശ്വ​ർ സൂ​ര്യ​വം​ശി വീ​ണ്ടും സ​ര​സ്സി​ന്റെ ഭാ​ഗ​മാ​കാ​ൻ കൊ​ച്ചി​യി​​ലെ​ത്തി​യ​ത്. ബാ​ട്ടി​ക് സി​ൽ​ക്ക് സാ​രി, മു​ഗ സി​ൽ​ക്ക്, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി ത്രി​പു​ര​യു​ടെ വൈ​വി​ധ്യ​ങ്ങ​ളു​മാ​യാ​ണ് ന​ദീം ആ​ദ്യ​മാ​യി സ​ര​സ്സ്​ മേ​ള​യി​ലേ​ക്ക് എ​ത്തി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളാ​യ ഹാ​ഫ് ജാ​ക്ക​റ്റു​ക​ൾ, ഖാ​ദി കു​ർ​ത്തി​ക​ൾ, ഷ​ർ​ട്ടു​ക​ൾ, ഷി​ഫോ​ൺ വ​ർ​ക്ക് പ​ട്യാ​ല ചു​രി​ദാ​ർ സെ​റ്റു​ക​ൾ, ട​സ്സ​ർ, മു​ഗ സി​ൽ​ക്ക്, കോ​ട്ട​ൺ ബ്ലോ​ക്ക് പ്രി​ന്റ് വ​സ്ത്ര​ങ്ങ​ൾ മു​ത​ൽ ലെ​ത​ർ ഹാ​ൻ​ഡ് ബാ​ഗു​ക​ൾ, ക്ല​ച്ചു​ക​ൾ, ചെ​രി​പ്പു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യ ബ്ലോ​ക്ക് പ്രി​ൻ​റ്​ സാ​രി​ക​ളും ചു​രി​ദാ​ർ സെ​റ്റു​ക​ളും ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ളും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് വാ​ങ്ങാം. ന​മ്മു​ടെ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി വി​വി​ധ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും സ്വ​യം​സം​രം​ഭ​ക​രു​മു​ണ്ട്. തു​ണി​ത്ത​ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, ക്ലീ​നി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ച്ചാ​ർ, ചെ​ടി​ക​ൾ, വി​ത്തു​ക​ൾ, ത​ടി​യു​ൽ​പ​ന്ന​ങ്ങ​ൾ, കൗ​തു​ക​വ​സ്തു​ക്ക​ൾ, ചെ​രി​പ്പ്, ആ​യു​ർ​വേ​ദ ഔ​ഷ​ധ​ങ്ങ​ൾ, ജൈ​വോ​ൽ​പ​ന്ന​ങ്ങ​ൾ, പ​ല​ത​രം പൊ​ടി​ക​ൾ തു​ട​ങ്ങി മേ​ള​യി​ൽ കി​ട്ടാ​ത്ത​തൊ​ന്നു​മി​ല്ല. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് രു​ചി​യു​ടെ വൈ​വി​ധ്യം തീ​ർ​ത്ത്​ മ​റു​ഭാ​ഗ​ത്ത് ഭ​ക്ഷ്യ​മേ​ള ത​ക​ർ​ക്കു​ന്ന​ത്. 10 രൂ​പ​യു​ടെ ചാ​യ മു​ത​ൽ 180 രൂ​പ​ക്ക് ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി വ​രെ കി​ട്ടും. അ​ട്ട​പ്പാ​ടി​യു​ടെ സ്വ​ന്തം വ​ന​സു​ന്ദ​രി ദോ​ശ​ക്ക് 200 രൂ​പ​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള പാ​ൽ​ക്ക​പ്പ, ക​രി​മീ​ൻ പൊ​ള്ളി​ച്ച​ത്, ഇ​ടു​ക്കി​യി​ൽ​നി​ന്ന് പാ​ല​പ്പം, ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നും മോ​മോ​സ്, ഹൈ​ദ​രാ​ബാ​ദി ചി​ക്ക​ൻ കെ​ബാ​ബ് തു​ട​ങ്ങി​യ രു​ചി​യു​ടെ പാ​ൻ ഇ​ന്ത്യ​ൻ കാ​ഴ്ച​യാ​ണി​വി​ടെ.

കുങ്കുമപ്പൂവും ജൂനിപർ തിരികളുമായി കാർഗിൽ സിസ്റ്റേഴ്സ്

കൊ​ച്ചി: ‘‘മ​ഞ്ഞു​ക​ട്ട​ക​ളു​ടെ​യും കൊ​ടും​ത​ണു​പ്പി​ന്‍റെ​യും നാ​ട്ടി​ൽ​നി​ന്നാ​ണ് ഞ​ങ്ങ​ൾ വ​രു​ന്ന​ത്. ഈ ​സ​മ​യ​ത്തൊ​ക്കെ മൂ​ന്നും നാ​ലും സ്വെ​റ്റ​ർ ഇ​ട്ടാ​ണ് ന​ട​ക്കു​ക. ഇ​വി​ടെ വ​ന്ന​പ്പോ​ഴോ വ​ല്ലാ​ത്ത ചൂ​ടും’’ പ​റ​യു​ന്ന​ത് ഇ​ന്ത്യ​യു​ടെ വ​ട​ക്കേ അ​തി​ർ​ത്തി​യി​ലു​ള്ള കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ൽ​നി​ന്നു​ള്ള ര​ണ്ടു സ​ഹോ​ദ​രി​ക​ളാ​ണ്. 1999ൽ ​കാ​ർ​ഗി​ൽ യു​ദ്ധം ന​ട​ന്ന അ​തേ കാ​ർ​ഗി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ന​ജ്മ, മ​റി​യം​ബി എ​ന്നി​വ​രാ​ണി​വ​ർ. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ര​സ്സ്​ മേ​ള​യി​ൽ ത​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന ജൈ​വ​ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ എ​ത്തി​യ​താ​ണ് ന​ജ്മ​യും മ​റി​യ​വും. കെ.​എ​സ്.​എ​ച്ച് എ​ന്ന പേ​രി​ലു​ള്ള ബ്രാ​ൻ​ഡി​ൽ ഇ​വ​രു​ടെ കു​ടും​ബം വി​പ​ണ​നം ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഡ്രൈ ​ഫ്രൂ​ട്ട്സാ​ണ് ഏ​റെ​യും.

കു​ങ്കു​മ​പ്പൂ​വ്, ജൂ​നി​പ​ർ തി​രി, ഒ​ട്ടേ​റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ള​ട​ങ്ങി​യ ശി​ലാ​ജി​ത്ത്, ചോ​ള​പ്പൊ​ടി എ​ന്നി​വ​യും ആ​പ്രി​ക്കോ​ട്ട്, ആ​പ്രി​ക്കോ​ട്ട് ഓ​യി​ൽ, ബ​ദാം, വാ​ൾ​ന​ട്ട് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ സ്റ്റാ​ളി​ലു​ള്ള​ത്. ഔ​ഷ​ധ​വൃ​ക്ഷ​മാ​യ ജൂ​നി​പ​റി​ൽ​നി​ന്ന്​ എ​ടു​ക്കു​ന്ന ച​ന്ദ​ന​ത്തി​രി​പോ​ലു​ള്ള ചെ​റി​യ തി​രി​ക​ളാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൊ​ന്ന്. ച​ന്ദ​ന​ത്തി​രി​യേ​ക്കാ​ൾ മി​ക​ച്ച സു​ഗ​ന്ധ​മാ​ണ് ഇ​വ പ​ര​ത്തു​ക​യെ​ന്ന് 23കാ​രി​യാ​യ ന​ജ്മ ചൂ​ണ്ടി​ക്കാ​ട്ടി. ആ​പ്രി​ക്കോ​ട്ട് ഉ​ണ​ക്കി​യ​തും മ​ധു​ര​മു​ള്ള​തു​മെ​ല്ലാം വെ​വ്വേ​റെ​യു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ഇ​വ​രു​ടെ കു​ടും​ബം ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന-​വി​പ​ണ​ന​ത്തി​ലേ​ക്കി​റ​ങ്ങി​യി​ട്ട്. അ​ധി​ക​വും ത​ങ്ങ​ളു​ടെ​ത​ന്നെ ഫാ​മു​ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ളാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

മാ​താ​പി​താ​ക്ക​ളും സം​രം​ഭ​ത്തി​ന് കൂ​ട്ടു​ണ്ടെ​ങ്കി​ലും കൊ​ച്ചി​യി​ലേ​ക്ക് ന​ജ്മ​യും മ​റി​യം​ബി​യും മാ​ത്ര​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്. ന​ജ്മ വിദ്യാർഥിനിയും മ​റി​യം വീ​ട്ട​മ്മ​യു​മാ​ണ്. കൊ​ച്ചി​യെ​യും കേ​ര​ള​ത്തി​ലെ ഭ​ക്ഷ​ണ​വും ഇ​ഷ്ട​മാ​യെ​ന്നും സ​ഹോ​ദ​രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newssaras melafood varieties
News Summary - The country's products and food varieties-saras mela
Next Story