നടി സോനം കപൂറിന്റെ വീട്ടിൽ നിന്ന് 2.41 കോടിയുടെ സ്വത്ത് കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ
text_fieldsന്യൂഡൽഹി: നടി സോനം കപൂറിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം നടത്തിയവരെ പിടികൂടി. വീട്ടിൽ ജോലി ചെയ്യുന്ന ഹോം നഴ്സായ അപർണ റൂത്ത് വിൽസൺ, ഭർത്താവ് നരേഷ് കുമാർ എന്നിവരെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സോനം കപൂറിന്റെ ഭർത്താവ് ആനന്ദ് അഹുജയുടെ അമ്മയെ ശിശ്രൂഷിക്കുന്നതിനു വേണ്ടിയാണ് അപർണ റൂത്ത് ഇവിടെ വീട്ടിൽ ജോലി ചെയ്തിരുന്നത്. അപർണയുടെ ഭർത്താവ് നരേഷ് ഷകർപൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചും ഡല്‍ഹി സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും സരിത വിഹാറില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് അപര്‍ണയും ഭര്‍ത്താവും ഭര്‍ത്താവും പിടിയിലായത്. എന്നാല്‍ തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണം നടക്കുന്നുണ്ടെന്നും നടിയുടെ അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ വീട്ടിലുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്തുകഴിഞ്ഞതായും പോലീസ് അറിയിച്ചു. തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഡല്‍ഹി സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ ക്രൈം ബ്രാഞ്ചും ഇതേ കേസ് അന്വേഷിക്കുന്നുണ്ട്.
ഫെബ്രുവരി 11 നാണ് മോഷണം നടന്നത്. 2.4 കോടി രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. മോഷണം നടന്ന് രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി 23 നാണ് സോനവും കുടുംബവും പരാതി നൽകിയതെന്ന് പൊലീസ് പുറത്തു വിട്ട പത്രക്കുറിപ്പിൽ പറയുന്നു.
നിലവിൽ ഭർത്താവ് ആനന്ദ് അഹുജയോടൊപ്പം ലണ്ടനിലാണ് സോനം കപൂർ കഴിയുന്നത്. ആനന്ദ് അഹൂജയുടെ മാതാപിതാക്കളായ ഹരീഷ് അഹൂജ, പ്രിയ അഹൂജ, മുത്തശ്ശി സർള അഹൂജ എന്നിവരാണ് താമസിക്കുന്നത്. സർള അഹൂജ പണവും ആഭരണങ്ങളും സൂക്ഷിച്ച ബാഗാണ് നഷ്ടപ്പെട്ടത്. ബാഗിൽ ഏകദേശം 1.41 കോടി രൂപയും ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.