ഓൺലൈൻ റമ്മി നിരോധനം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സർക്കാർ വിജ്ഞാപനം ൈഹകോടതി റദ്ദാക്കി. 1960ലെ കേരള ഗെയിമിങ് ആക്ടിൽ ഭേദഗതി വരുത്തി പന്തയസ്വഭാവത്തിലുള്ള ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഫെബ്രുവരി 23ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജസ്റ്റിസ് ടി.ആർ. രവി റദ്ദാക്കിയത്. ഒാൺലൈൻ റമ്മി ചൂതാട്ടത്തിെൻറ പരിധിയിൽ വരില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഡൽഹി ആസ്ഥാനമായ ഹെഡ് ഡിജിറ്റൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
പുതിയ വിജ്ഞാപനം കൊണ്ടുവന്നതിലൂടെയാണ് ഓൺലൈൻ റമ്മിയെ ചൂതാട്ടത്തിെൻറ പരിധിയിൽ സർക്കാർ കൊണ്ടുവന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. കുട്ടികളും ഇത് കളിക്കുന്നുവെന്നത് രക്ഷിതാക്കളെ അലട്ടുന്ന വിഷയത്തിനപ്പുറം നിയമപരമായ ഒന്നല്ല. ഒാൺലൈൻ റമ്മി ഭാഗ്യത്തിെൻറ അടിസ്ഥാനത്തിലുള്ളതല്ല. കഴിവാണ് കളിയിൽ പ്രകടമാകുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഓൺലൈൻ റമ്മി ആസക്തിക്ക് കാരണമാകുമെന്നായിരുന്നു സർക്കാർ വാദം. കളി പന്തയത്തിെൻറ അടിസ്ഥാനത്തിലാകുേമ്പാൾ ഓൺലൈൻ റമ്മി കേരള ഗെയിമിങ് ആക്ടിെൻറ പരിധിയിൽ വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ നടത്തുന്ന ലോട്ടറിപോലും ആസക്തിക്ക് കാരണമാണെന്ന് ഹരജിക്കാരും വാദിച്ചു.
വൈദഗ്ധ്യത്തിെൻറ കളിയാണ് ഓൺലൈൻ റമ്മിയെന്ന വാദം കോടതി ശരിവെച്ചു. കളിയുടെ മികവ് പന്തയത്തിെൻറ അടിസ്ഥാനത്തിലല്ല നിലനിൽക്കുന്നത്. ഓൺലൈൻ റമ്മി കേരള ഗെയിമിങ് ആക്ടിെൻറ പരിധിയിൽ വരുന്നതല്ലെന്ന് നിയമത്തിെൻറ 14-ാം വകുപ്പ് വ്യക്തമാക്കുേമ്പാൾ മറ്റൊരു വിജ്ഞാപനത്തിലൂടെ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരാനാവില്ല. സുപ്രീംകോടതി ഉത്തരവുകളുെടയും കേരള ഗെയിമിങ് ആക്ട് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ നിരോധനം സാധ്യമല്ല. സർക്കാർ വിജ്ഞാപനം സേച്ഛാപരവും നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവുമാണ്. ചൂതാട്ടത്തിെൻറ പരിധിയിൽ വരാത്ത ഓൺലൈൻ റമ്മിയെ ബിസിനസ് എന്ന നിലയിൽ തടയാനാവില്ല. പന്തയത്തിന് വേണ്ടിയുള്ള കളി നിയന്ത്രിക്കുന്നതിനുപകരം ഓൺലൈൻ റമ്മി നിരോധിക്കാനാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് ഹരജിക്കാരുടെ ഭരണഘടനാവകാശം ലംഘിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി, സർക്കാർ വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.