പുതിയ സി.ഇ.ഒ നിയമനത്തിന് സ്റ്റേ തുടരും; വഖഫ് ബോർഡിെൻറ ആവശ്യം കോടതി തള്ളി
text_fieldsന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ പുതിയ സി.ഇ.ഒ നിയമനത്തിനായുള്ള വഖഫ് ബോർഡിെൻറ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വഖഫ് ബോർഡ് ചീഫ് എക്സി. ഒാഫിസറായി ബി.എം. ജമാൽ തുടരുന്നില്ലേ എന്ന് ചോദിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ തള്ളിയത്.
വഖഫ് ബോർഡിനും ചെയർമാനായ സി.പി.എം നേതാവ് ടി.കെ. ഹംസക്കും വേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്താണ് ഇത്ര അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യെമന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹരജിക്കാരൻ സി.ഇ.ഒ സ്ഥാനത്തു തുടരുന്നില്ലേ എന്ന് ചോദിച്ച ബെഞ്ച് ആറാഴ്ച കഴിഞ്ഞ് കേസ് കേൾക്കാമെന്ന് പറഞ്ഞു നീട്ടിവെച്ചു.
ബി.എം. ജാമിലിനു വേണ്ടി അഡ്വ. അനൂപ് ജോയ് ഹാജരായി. നിവിലുള്ള സി.ഇ.ഒ ബി.എം. ജമാലിന് 56വയസ്സ് പൂർത്തിയാകുന്ന 2020 നവംബർ 30ന് അദ്ദേഹത്തെ മാറ്റി പകരം പുതിയ സി.ഇ.ഒയെ നിയമിക്കാൻ വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ സർക്കാറിനയച്ച കത്താണ് കേസിനാധാരം. ഇതിനെതിരെ ജമാൽ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പുതിയ നിയമനത്തിന് സംസ്ഥാന സർക്കാറിന് അനുമതി നൽകിയ ഹൈകോടതി അതുവരെ ജമാലിന് തുടരാമെന്ന് വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ ജമാൽ സമർപ്പിച്ച അപ്പീലിൽ പുതിയ സി.ഇ.ഒ നിയമനത്തിനുള്ള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അതേത്തുടർന്ന് സി.ഇ.ഒ പദവിയിൽ ജമാൽ തുടരുകയാണ്.
വഖഫ് ബോർഡ് അറിയാതെയും അജണ്ട നിർണയിച്ച് യോഗം വിളിക്കാതെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സി.ഇ.ഒ നിയമനത്തിന് പത്രപരസ്യം നൽകിയെന്നാരോപിച്ച് ചെയർമാെൻറ നടപടിക്കെതിരെ ബോർഡ് അംഗങ്ങളായ പി.വി. അബ്ദുൽ വഹാബ് എം.പി, പി. ഉബൈദുല്ല, എം.സി. മായീൻ ഹാജി തുടങ്ങിയവർ ഹൈേകാടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.