Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസിലെ...

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ഒരു മാസത്തിനകം പൂ​ർ​ത്തി​യാ​ക്കണമെന്ന് കോടതി

text_fields
bookmark_border
salish, Dileep
cancel

കൊ​ച്ചി: യു​വ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ മു​ദ്ര​വെ​ച്ച ക​വ​റി​ൽ കോ​ട​തി​യെ അ​റി​യി​ച്ച അ​ന്വേ​ഷ​ണ സം​ഘം തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ്​ മാ​സ​ത്തെ സ​മ​യ​മാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച്​ ഒ​ന്നി​ന​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

2020 ​ജ​നു​വ​രി 30 ന്​ ​വി​ചാ​ര​ണ ആ​രം​ഭി​ച്ച കേ​സി​ൽ ര​ണ്ട്​ വ​ർ​ഷ​മാ​യി തീ​ർ​പ്പ്​ ക​ൽ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ അ​ന്വേ​ഷ​ണ​ത്തി​​ന്‍റെ സ്വ​ഭാ​വ​വും വ​സ്​​തു​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​തെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലും ര​ഹ​സ്യ സ്വ​ഭാ​വം സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്​ നി​ർ​ദേ​ശം ന​ൽ​കി.

സാ​ക്ഷി വി​സ്​​താ​രം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ സ​മ​ൻ​സ് ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ര​ണ്ട്​ സാ​ക്ഷി​ക​ൾ​ക്ക്​ ഡി.​ജി.​പി വ​ഴി സ​മ​ൻ​സ് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്.​പി വ​ഴി സ​മ​ൻ​സ് ന​ൽ​കാ​നാ​ണ് ആ​ദ്യം കോ​ട​തി നി​ർ​ദേ​ശി​ച്ച​തെ​ങ്കി​ലും അ​തി​ന്​ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്. കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും ര​ണ്ട്​ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ൾ​ക്ക്​ സ​മ​ൻ​സ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​​ന്‍റെ കാ​ര​ണം എ​സ്.​പി ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് ഈ ​മാ​സം അ​ഞ്ചി​ന്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress molestationdileepactress molestation case
News Summary - The court said that the investigation in the case of attacking the actress should be completed within a month
Next Story