കോവിഡ് വാക്സിൻ ആദ്യം ആരോഗ്യപ്രവർത്തകർക്ക്
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിൻ കേരളത്തിന് ലഭ്യമായാൽ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് നൽകാൻ ധാരണ. ഇതിന് മുന്നോടിയായി നാഷനൽ ഹെൽത്ത് മിഷെൻറ (എൻ.എച്ച്.എം) നേതൃത്വത്തിൽ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സമാഹരിക്കും.
െഎ.സി.എം.ആറിെൻറ നിർദേശ പ്രകാരമാണ് വിവരശേഖരണം. ഇതുസംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ സംസ്ഥാനങ്ങൾക്കും െഎ.സി.എം.ആർ നൽകിയിട്ടുണ്ട്. വാക്സിൻ നൽകുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കോവിഡ് വാക്സിൻ ബെനിഫിഷറി മാനേജ്മെൻറ് സിസ്റ്റം (സി.വി.ബി.എസ്) എന്ന ഒാൺൈലൻ സംവിധാനം കേന്ദ്ര സർക്കാർ സജ്ജമാക്കുന്നുണ്ട്. നിലവിലെ ഇലക്ട്രോണിക് വാക്സിൻ ഇൻറലിജൻസ് നെറ്റ്വർക്ക് വിപുലമാക്കിയതാണ് പുതിയ സംവിധാനം.
സി.വി.ബി.എസിലാണ് കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ സമാഹരിക്കുന്നത്.സർക്കാർ-സ്വകാര്യ മേഖലകളിലെ ആലോപ്പതി, ആയുഷ് വിഭാഗങ്ങളിലുള്ളവരെയാണ് പരിഗണിക്കുക. വാക്സിൻ നൽകിയതിന് ശേഷം ഇവരെ നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ടാകും.
എൻ.എച്ച്.എം ഡയറക്ടറായിരിക്കും വാക്സിൻ വിതരണത്തിെൻറ സംസ്ഥാന നോഡൽ ഒാഫിസർ. വിവരശേഖരണത്തിെൻറ ഭാഗമായി എല്ലാ ആരോഗ്യ വിഭാഗങ്ങളിലും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ജില്ലകളിൽനിന്ന് വിവരം സമാഹരിക്കുകയുമാണ് ചെയ്യുക.
കോവിഡ് വാക്സിൻ സംബന്ധിച്ച സംസ്ഥാന തല പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ േനതൃത്വത്തിൽ സമിതി രൂപവത്കരിക്കും. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സും സജ്ജമാക്കും.
പോളിയോ വാക്സീന് നല്കുന്നതിനുള്പ്പെടെ സംസ്ഥാനത്ത് കാര്യക്ഷമമായ ആരോഗ്യ ശൃംഖല ഇപ്പോഴുണ്ട്. കോവിഡ് വാക്സിൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ കൂടി അറിഞ്ഞ ശേഷം ഇൗ സംവിധാനത്തെ സജ്ജമാക്കുമെന്നാണ് വിവരം. രണ്ടാം ഘട്ടത്തിൽ ആർക്കൊക്കെയാണ് വാക്സിൻ നൽകേണ്ടതെന്ന മുൻഗണന ക്രമവും നിശ്ചയിക്കും. ആവശ്യമെങ്കിൽ വിദഗ്ദ സമിതിക്ക് രൂപം നൽകാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.