എൽ.ഡി.എഫിലെ രണ്ടാംകക്ഷി സി.പി.ഐ തന്നെ; സി.പി.ഐയോട് മൽസരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല -കാനം
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിലെ രണ്ടാംകക്ഷി സി.പി.ഐ തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐയോട് മൽസരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ലെന്നും കാനം പറഞ്ഞു. കോട്ടയത്ത് കേരള കോൺഗ്രസാണ് ഒന്നാം കക്ഷിയെന്ന വി.എൻ വാസവെൻറ പ്രതികരണത്തോട് യോജിപ്പില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം എത്തിയതോടെ എൽ.ഡി.എഫ് ശക്തമാകുകയും യു.ഡി.എഫ് ദുർബലമാവുകയും ചെയ്യുെമന്നും കാനം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സർക്കാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. സ്വർണം അയച്ചവരെ കുറിച്ചും അത് വാങ്ങിയവരെ കുറിച്ചും അന്വേഷണമില്ല. വിമാനത്താവളങ്ങളിലൂടെ നടക്കുന്ന സ്വർണക്കടത്തിെൻറ ഉത്തരവാദിത്വം കേന്ദ്രസർക്കാറിനാണ്.
അത് പിടിക്കേണ്ടത് കസ്റ്റംസാണ്. വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാറിെൻറ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.