നിയമസഭാ കൈയാങ്കളി രാഷ്ട്രീയ വയ്യാവേലിയാക്കാതെ സി.പി.എം
text_fieldsതിരുവനന്തപുരം: നിയമസഭയിലെ അക്രമവിഷയം കൈവിട്ടുപോകുമായിരുന്ന 'രാഷ്ട്രീയ വയ്യാവേലി'യായി മാറും മുേമ്പ തിരികെപ്പിടിച്ച ആശ്വാസത്തിലാണ് തൽക്കാലത്തേക്കെങ്കിലും സി.പി.എം.
രണ്ടാം പിണറായി സർക്കാറും നേതൃസ്ഥാനത്ത് പുതിയ നേതാക്കൾ എത്തിയശേഷം യു.ഡി.എഫും നേരിട്ട ആദ്യ രാഷ്ട്രീയ പരീക്ഷണമായിരുന്നു കെ.എം. മാണി അഴിമതിക്കാരനെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംേകാടതിയിൽ വാദിച്ചെന്ന വിവാദം. എൽ.ഡി.എഫിൽ വിള്ളലുണ്ടാക്കാൻ കോൺഗ്രസ് കളം നിറഞ്ഞ് കളിച്ചെങ്കിലും ഭരണമെന്ന മുൻകൈയും പ്രശ്നപരിഹാരകരായ മുതിർന്ന നേതാക്കളുടെ വലിയ നിരയുമുള്ള സി.പി.എമ്മിന് പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞു.
മാണി അഴിമതിക്കാരനെന്ന് തങ്ങൾകൂടി പങ്കാളിയായ സർക്കാറിെൻറ അഭിഭാഷകൻ പറഞ്ഞെന്ന വാർത്ത കേരള കോൺഗ്രസ് (എം) നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. വളരെ വൈകാരികമായാണ് ജോസ് കെ. മാണി സി.പി.എം നേതൃത്വത്തോട് പ്രതികരിച്ചത്. ഇത്തരമൊരു പരാമർശം ഉണ്ടായിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ കൂടിയായ എ. വിജയരാഘവനെ അറിയിച്ചു.
വിഷയം അന്വേഷിച്ചശേഷം വിശദമായി സംസാരിക്കാമെന്ന് വ്യക്തമാക്കിയ വിജയരാഘവൻ തിങ്കളാഴ്ച രാത്രിതന്നെ കോടിയേരി ബാലകൃഷ്ണൻ അടക്കം നേതാക്കളെ സംഭവത്തിെൻറ ഗൗരവം അറിയിച്ചു. എന്താണ് കോടതിയിൽ സംഭവിച്ചതെന്ന വിവരം രാത്രിയോടെ സർക്കാറിെൻറ കൈവശമെത്തി.
ഇതിനിടെ യു.ഡി.എഫും വിഷയം ഏറ്റെടുത്തു. കേരള കോൺഗ്രസ് പിളർപ്പിലും തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ട പി.ജെ. ജോസഫ് വിഭാഗവും രാഷ്ട്രീയ കണ്ണോടെ രംഗത്തെത്തി. ഇതോടെ ചൊവ്വാഴ്ച രാവിലെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആരംഭിച്ചപ്പോൾ അജണ്ടയിൽ ഇല്ലാതിരുന്നിട്ടും കെ.എം. മാണിയെക്കുറിച്ചുള്ള പരാമർശം നേതൃത്വം പരിഗണിച്ചു. ഇത്തരത്തിലൊരു പരാമർശം അഭിഭാഷകൻ നടത്തിയിട്ടില്ലെന്ന് നിയമമന്ത്രി കൂടിയായ പി. രാജീവ് വിശദീകരിച്ചു.
കേരള കോൺഗ്രസ് അനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ അഭ്യൂഹങ്ങൾക്ക് ഒട്ടും താമസമില്ലാതെ വിരാമമിടണമെന്ന നിലപാടാണ് സെക്രേട്ടറിയറ്റിൽ ഉയർന്നത്. ഇതോടെ ജോസ് കെ. മാണിയെ വിളിച്ച് നിലപാടറിയിച്ച വിജയരാഘവൻ തങ്ങൾ പരസ്യമായി പ്രതികരിക്കുമെന്നും അറിയിച്ചു. തുടർന്നാണ് സെക്രേട്ടറിയറ്റ് യോഗത്തിനിടെ പുറത്തുവന്ന പ്രതികരണം.
മുഖ്യമന്ത്രി വിശദാംശം തേടി
ന്യൂഡൽഹി: കേരള കോൺഗ്രസിെൻറ അന്തരിച്ച നേതാവ് കെ.എം. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതി മുമ്പാകെ വാദിച്ചത് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാർ അഭിഭാഷകരെ ബന്ധപ്പെട്ട് വിശദാംശം തേടി. സുപ്രീംകോടതിയിലെ കേരളത്തിെൻറ സ്റ്റാൻഡിങ് േകാൺസൽ ജി. പ്രകാശിനെ വിളിച്ചാണ് വാർത്ത സംബന്ധിച്ച് മുഖ്യമന്ത്രി വിവരങ്ങളാരാഞ്ഞത്.
കെ.എം. മാണിയുടെ പേര് കോടതിയിൽ പരാമർശിച്ചിട്ടില്ലെന്നും കേസിലെ വസ്തുതകൾ അവതരിപ്പിക്കുക മാത്രമാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ചെയ്തതെന്നുമാണ് സ്റ്റാൻഡിങ് കോൺസൽ നൽകിയ വിശദീകരണം. ധനമന്ത്രിക്കെതിരെയുള്ള അഴിമതിയാരോപണത്തിൽ എം.എൽ.എമാർ പ്രതിഷേധിക്കുകയായിരുന്നുവെന്നാണ് കോടതിയെ അറിയിച്ചതെന്നും അദ്ദേഹം ബോധിപ്പിച്ചു. കെ.എം. മാണി എന്ന് പറയുന്നതിന് പകരം മുൻ ധനമന്ത്രി അഴിമതി നടത്തിയെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചതിൽ പിടിച്ചാണ് മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന സാേങ്കതികത്വം അഭിഭാഷകൻ ഉന്നയിച്ചത്.
മുൻ ധനമന്ത്രി അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാൻ നോക്കിയതുകൊണ്ടാണ് അക്രമമുണ്ടായതെന്നുമാണ് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാർ വാദിച്ചത്. ധനമന്ത്രിയുടെ സ്വഭാവം എന്തായിരുന്നാലും പ്രതിപക്ഷ എം.എൽ.എമാരുെട പെരുമാറ്റം പൊറുക്കാനാവാത്തതാണെന്ന് സുപ്രീംകോടതി ഇൗ വാദത്തോട് പ്രതികരിക്കുകയും ചെയ്തു.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.