ദുർബല സ്ഥിതി മറികടെന്നന്ന വിശ്വാസത്തിൽ സി.പി.എം
text_fieldsതിരുവനന്തപുരം: ഭരണത്തിനും പാർട്ടിക്കും എതിരായ പ്രതിപക്ഷ ആക്ഷേപങ്ങൾ തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ നില ദുർബലമാക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ഇപ്പോഴില്ലെന്ന് സി.പി.എം വിലയിരുത്തൽ. അത്തരം ഉത്കണ്ഠ പുലർത്തേണ്ട സാഹചര്യം സർക്കാറും പാർട്ടിയും മറികടെന്നന്ന വിലയിരുത്തലിലാണ് കഴിഞ്ഞദിവസം സമാപിച്ച സി.പി.എം നേതൃയോഗങ്ങൾ. കേരള കോൺഗ്രസ് എമ്മിെൻറ വരവ് മധ്യകേരളത്തിൽ അടക്കം തദ്ദേശതെരഞ്ഞെടുപ്പിൽ മുന്നണിയുടെ നില മെച്ചപ്പെടുത്തുമെന്നും കണക്കുകൂട്ടുന്നു.
സ്വർണ കള്ളക്കടത്തും വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഉയർത്തി പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ പ്രചാരണത്തിെൻറ മൂർധന്യം സർക്കാർ മറികടെന്നന്നാണ് പാർട്ടിനേതൃത്വത്തിെൻറ അഭിപ്രായം.
മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും എതിരായ ആേരാപണത്തിെൻറ വേലിയേറ്റം പരിക്കില്ലാതെ മുന്നണി ഒറ്റക്കെട്ടായി മറികടന്നു.
പ്രതിപക്ഷം ആരോപണങ്ങൾക്ക് പുതിയ ആവനാഴി അന്വേഷിക്കേണ്ട നിലയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രണ്ട് പ്രതിപക്ഷ എം.എൽ.എമാർ അഴിമതി, തട്ടിപ്പ് കേസിൽ അറസ്റ്റിലാവുകയും പ്രതിപക്ഷനേതാവ് അടക്കം മുൻ മന്ത്രിമാരും മുതിർന്ന നേതാക്കളും സംസ്ഥാന വിജിലൻസിെൻറ അന്വേഷണ റഡാറിലേക്ക് എത്തുകയും ചെയ്തതോടെ രാഷ്ട്രീയസമവാക്യം മാറിമറിയുെന്നന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിന്.
മഹാമാരിക്കാലത്തെ ഭക്ഷ്യകിറ്റ് വിതരണം, ക്ഷേമപെൻഷനുകളുടെ മുടക്കമില്ലാത്ത വിതരണം എന്നിവ ചർച്ചയാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.