സുധാകരന്റെ പശ്ചാത്തലം ചർച്ചയാക്കി സി.പി.എം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ ക്രിമിനൽ പശ്ചാത്തലം ചർച്ചയാക്കി സി.പി.എം. ക്രിമിനൽ പശ്ചാത്തലവും സാമ്പത്തിക ഇടപാടടക്കം ആക്ഷേപങ്ങളും കെ. സുധാകരനെ കൊണ്ടുതന്നെ പറയിപ്പിക്കാനായത് രാഷ്ട്രീയവിജയമെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.
കെ.പി.സി.സി പ്രസിഡൻറ് ആക്കിയതിന് പിന്നാലെ, ബി.ജെ.പി മുഖ്യശത്രുവല്ലെന്ന സുധാകരെൻറ പ്രസ്താവന ചൂണ്ടിക്കാട്ടി സി.പി.എം സെക്രേട്ടറിയറ്റ് കടന്നാക്രമിച്ചിരുന്നു. അതിനിടയിലാണ് ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ 50 വർഷംമുമ്പ് ബ്രണ്ണൻ കോളജിലെ പഠനകാലത്ത് പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയെന്ന് സുധാകരൻ അവകാശപ്പെട്ടത്. ബി.ജെ.പി ബാന്ധവ ആക്ഷേപത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സുധാകരെൻറ ശ്രമമെന്ന വിലയിരുത്തലിനൊപ്പം തങ്ങൾക്ക് തിരിച്ചുപയോഗിക്കാൻ കിട്ടിയ രാഷ്ട്രീയ ആയുധം കൂടിയാണിതെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃതല ചർച്ചക്കുശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
സുധാകരെൻറ വാദത്തിന് അതേ ഭാഷയിൽ മറുപടി നൽകുന്നതിന് പകരം അദ്ദേഹത്തിെൻറ ക്രിമിനൽ പശ്ചാത്തലം കൂടുതൽ ബലപ്പെടുത്തുന്ന ആക്ഷേപങ്ങളാണ് പിണറായി ഉന്നയിച്ചത്. അതേസമയം, താൻ അക്രമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നെന്ന് എടുത്തുപറയാനും മുഖ്യമന്ത്രി ശ്രദ്ധിച്ചു.
തെൻറ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിെട്ടന്ന ആക്ഷേപം മുമ്പ് പിണറായി പറഞ്ഞതാണെങ്കിലും ഇക്കുറി അത് സുധാകരെൻറ പ്രതിച്ഛായക്ക് ഉണ്ടാക്കുന്ന കോട്ടമായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നോ എന്ന സംശയം തള്ളുന്ന സി.പി.എം സുധാകരെൻറ വാസ്തവവിരുദ്ധ വാദങ്ങൾക്ക് വിശദീകരണം നൽകുയാണ് ചെയ്തതെന്ന് വിശദീകരിക്കുന്നു.
ഒപ്പം പ്രവർത്തിച്ച കോൺഗ്രസ് നേതാക്കൾ പിൽക്കാലത്ത് സുധാകരനെ തള്ളിപ്പറഞ്ഞതും സി.പി.എമ്മിന് നേട്ടമാണ്. പിണറായിയെ മർദിച്ചെന്ന വാദത്തിനിടെ സുധാകരൻ ഫ്രാൻസിസ് എന്നയാളുടെ പേര് പരാമർശിച്ചിരുന്നു. വിവാദത്തെതുടർന്ന് ഫ്രാൻസിസിെൻറ മകൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതും സുധാകരന് തിരിച്ചടിയായെ ന്ന് സി.പി.എം കരുതുന്നു. ബി.ജെ.പി ബന്ധമെന്ന രാഷ്ട്രീയ ആക്ഷേപം തുടർന്നും ഉന്നയിക്കാനാണ് തീരുമാനം. ഒപ്പം പറയേണ്ടത് പറഞ്ഞുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.