മന്ത്രി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല; യുവതി പരാതി നൽകിയത് കുറ്റകരമെന്ന് സി.പി.എം
text_fieldsആലപ്പുഴ: മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ മന്ത്രി ജി. സുധാകരൻ സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. സുധാകരനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ലോക്കൽ കമ്മിറ്റി അംഗത്തിെൻറ ഭാര്യ പൊലീസിൽ പരാതി നൽകിയത് കുറ്റകരമാണ്. ഇക്കാര്യം പുറക്കാട് ലോക്കൽ കമ്മിറ്റിയിൽ ചർച്ച ചെയ്തു.
നിർദേശങ്ങൾ നൽകുന്നതിന് ഏരിയ കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തു. ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത ഒരാളും അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിക്കെതിരെ നൽകിയ പരാതി ഉടൻ പിൻവലിക്കണമെന്ന് യോഗത്തിൽ കമ്മിറ്റി അംഗങ്ങളെല്ലാം ആവശ്യപ്പെട്ടതായും നാസർ അറിയിച്ചു. അതല്ലാതെ ഇക്കാര്യത്തിൽ ഒരു സമവായ ശ്രമവും ജില്ല കമ്മിറ്റിയോ മറ്റേതെങ്കിലും ഘടകമോ നടത്തിയിട്ടില്ല.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിൽ സംഘടിപ്പിക്കുന്നതിൽ സുധാകരൻ കാര്യമായ ശ്രദ്ധയും നേതൃത്വവും നൽകിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ജില്ല സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.