മുരളീധരെൻറ 'നയതന്ത്ര ബാഗ്' വാദം ആയുധമാക്കി സി.പി.എം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിൽ സ്വപ്നയുടെ മൊഴിയും കേന്ദ്രമന്ത്രി വി. മുരളീധരെൻറ 'നയതന്ത്ര ബാഗ്' വാദവും ഉയർത്തി ബി.ജെ.പിയെ പ്രതിരോധത്തിലാക്കാൻ സി.പി.എം. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധന സഹമന്ത്രി പാർലമെൻറിനെ അറിയിച്ചതിന് പിന്നാലെയാണ് വി. മുരളീധരെൻറ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സി.പി.എം രംഗെത്തത്തിയത്.
ആഗസ്റ്റ് രണ്ടിന് ചാനൽ ചർച്ചയിലാണ് വി. മുരളീധരൻ സ്വർണക്കടത്ത് 'ഡിപ്ലോമാറ്റിക് ബാഗേജ് എന്ന വ്യാജേനയാണ്' എന്ന് പറഞ്ഞത്. എന്നാൽ കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാക്കൂർ തിങ്കളാഴ്ച പാർലമെൻറിൽ സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴി തന്നെയെന്ന് അറിയിച്ചു. സി.പി.എം ശ്രദ്ധയിൽപെടുത്തിയതോടെ 'ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതിവെച്ചാണ് സ്വർണം കടത്തിയതെന്ന്' മുരളീധരൻ ആവർത്തിച്ചു. ആർ.എസ്.എസ് മുഖപത്രം 'ജന്മഭൂമി' അടക്കം ഠാക്കൂറിെൻറ പ്രസ്താവന ചൊവ്വാഴ്ച പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. നയതന്ത്ര ബാഗിൽ വന്ന സ്വർണത്തെപ്പറ്റി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ അറിയിെച്ചന്ന് മന്ത്രി പറഞ്ഞിട്ടും മുരളീധരൻ വാദം ആവർത്തിക്കുന്നതാണ് സി.പി.എം ചോദ്യംചെയ്യുന്നത്. വിരുദ്ധ അഭിപ്രായങ്ങൾ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലും ചർച്ചയായി. മുരളീധരെൻറ പ്രസ്താവനെക്കതിരെ ബി.ജെ.പിയിലെ ഒരുവിഭാഗത്തിനുണ്ടായ അതൃപ്തികൂടി കണ്ടാണ് സി.പി.എം ഇടപെടൽ.
കേസ് തിരിച്ചുവിടാൻ ജനം ടി.വി മുൻ കോഒാഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ശ്രമിെച്ചന്ന സ്വപ്നയുടെ മൊഴിയാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ആർ.എസ്.എസ് ആഭിമുഖ്യമുള്ള ചാനലിലെ മുൻ മേധാവി പ്രതിക്ക് നൽകിയ ഉപദേശവും കേന്ദ്രമന്ത്രിയുടെ നിലപാടും ഒരേ സ്വരമാവുന്നത് അന്വേഷണം അട്ടിമറിക്കുന്നത് ലക്ഷ്യമിട്ടാണെന്നാണ് സി.പി.എം ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.