ആലുവ സ്ഥാനാർഥിയെ ചൊല്ലി സി.പി.എമ്മിൽ പോര് തുടരുന്നു
text_fieldsആലുവ: എൽ.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലി സി.പി.എമ്മിൽ പോര് തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽതന്നെ അണികളും ഭാരവാഹികളും ബഹിഷ്കരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എടത്തല പഞ്ചായത്ത് പരിധിയിൽ നടന്ന സ്ഥാനാർഥി പര്യടനത്തിൽ നിന്ന് ഒരുവിഭാഗം വിട്ടുനിന്നതായാണ് അറിയുന്നത്.
എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചില നേതാക്കളും പ്രവർത്തകരുമാണ് സ്ഥാനാർഥിയെ ഇപ്പോഴും അംഗീകരിക്കാൻ കൂട്ടാക്കാത്തത്. ബുധനാഴ്ച വൈകീട്ട് നടന്ന ഇടതുയോഗത്തിൽ ഇവർ വിട്ടുനിന്നു. ലോക്കൽ കമ്മിറ്റി ഓഫിസിലാണ് എൽ.ഡി.എഫ് യോഗം ചേരേണ്ടിയിരുന്നത്.
എന്നാൽ, സ്ഥാനാർഥിയോട് എതിർപ്പുള്ളവർ ഓഫിസ് നേരേത്ത പൂട്ടി സ്ഥലംവിടുകയും മൊബൈൽ ഫോണുകൾ ഓഫാക്കിെവക്കുകയും ചെയ്തത്രേ. ഇതേതുടർന്ന് സി.പി.ഐ ഓഫിസിലാണ് യോഗം നടന്നത്. വ്യാഴാഴ്ച നടന്ന സ്ഥാനാർഥിയുടെ പര്യടനത്തിൽനിന്ന് ഇവർ വിട്ടുനിന്നു. വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പ്രവർത്തകരും ഘടകകക്ഷി നേതാക്കളുമാണ് ഈസ്റ്റ് പരിധിയിൽ പ്രചാരണത്തിന് സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.