സമ്മേളനത്തിന് ശ്രദ്ധ കിട്ടാൻ സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നു -പി.എം.എ. സലാം
text_fieldsമലപ്പുറം: സംസ്ഥാന സമ്മേളനത്തിന് ശ്രദ്ധ കിട്ടാൻ സി.പി.എം ലീഗിന് പിന്നാലെ നടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മുസ്ലിം ലീഗ് സി.പി.എമ്മിനൊപ്പം ചേരാൻ അപേക്ഷ കൊടുത്തതുപോലെയാണ് നേതാക്കളുടെ പ്രതികരണം. നിലവിലെ സംവിധാനം വിടാൻ ഒരു ആലോചനയുമില്ലെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഭരണമില്ലാതെ ലീഗ് പിടിച്ചുനിൽക്കില്ലെന്നാണ് കോടിയേരി പറഞ്ഞത്. ലീഗ് പിടിച്ചും പിടിക്കാതെയും നിൽക്കും. അധികാരമില്ലെങ്കിൽ തകരുക സി.പി.എമ്മാണ്. ലീഗ് ഇപ്പോൾ യു.ഡി.എഫിലാണ്. മാറിച്ചിന്തിക്കേണ്ട ഒരു സാഹചര്യവുമില്ല. നേതാക്കൾ തമ്മിൽ കണ്ടാൽ അത് രാഷ്ട്രീയ ചർച്ചയാണെന്ന് എങ്ങനെ പറയും. ലീഗിനെ അവമതിച്ച് ജനശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം തെറ്റായിപ്പോയെന്നും സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.