അകത്തും പുറത്തും കോൺഗ്രസിനെ 'പുകച്ച്' സി.പി.എം
text_fieldsകണ്ണൂർ: പാർട്ടി കോൺഗ്രസിലും പുറത്തും കോൺഗ്രസ് ബന്ധത്തെ കുറിച്ച് തലപുകച്ച് സി.പി.എം. മുൻ പാർട്ടി കോൺഗ്രസിൽനിന്ന് ഭിന്നമായി കോൺഗ്രസ് ധാരണ സംബന്ധിച്ച് ഭിന്നതയിൽ നെടുകെ പിളരുന്നില്ല 23ാം പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള പ്രതിനിധി ചർച്ചയെന്നതാണ് കേന്ദ്ര നേതൃത്വത്തിന് ആശ്വാസം.
പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സി.പി.എം ഫെഡറലിസം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പെങ്കടുക്കുന്നതിൽനിന്ന് കെ.പി.സി.സിയും കോൺഗ്രസ് ഹൈകമാൻഡും നേതാക്കളെ വിലക്കിയത് പ്രതിനിധി ചർച്ചയിലും കോൺഗ്രസ് വിരുദ്ധ വികാരങ്ങൾക്ക് വേണ്ടുവോളം ഉൗർജ്ജം പകർന്നു. കേരളത്തിൽനിന്ന് മന്ത്രി പി. രാജീവാണ് കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്. ഇൗ വികാരം ഉൾക്കൊണ്ടാണ് വാർത്ത സമ്മേളനങ്ങളിൽ കോൺഗ്രസ് വിമർശനങ്ങളിൽ സ്വതേ മൃദൃത്വം പുലർത്തുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സെമിനാർ വിലക്ക് ഉയർത്തി കോൺഗ്രസിെൻറ മതേതര ഉത്തരവാദിത്തത്തെ ചോദ്യം ചെയ്തു, പരിഹസിച്ചു. അതേസമയം, കോൺഗ്രസ് വിലക്ക് ലംഘിച്ച് കെ.വി. തോമസ് എത്തുന്നത് കോൺഗ്രസ്- യു.ഡി.എഫ് ക്യാമ്പിലുണ്ടാക്കുന്ന അങ്കലാപ്പ് പാർട്ടി കോൺഗ്രസ് വേദിക്ക് പുറത്ത് സി.പി.എം നേതാക്കളിലും അണികളിലും ആവേശം പകർന്നു.
ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ദേശീയതലത്തിൽ രാഷ്ട്രീയ ശേഷിയില്ലെന്നായിരുന്നു പി. രാജീവിെൻറ വിമർശം. കോൺഗ്രസിെൻറ അടിത്തറ ഇളകിയിരിക്കുന്നു. സംഘടനശേഷിയും തീരേ ദുർബലം. കോൺഗ്രസിനെ മുൻനിർത്തിയൊരു രാഷ്ട്രീയ ബദൽ സാധിക്കില്ലെന്ന് സമീപകാല തെരഞ്ഞെടുപ്പ് വെളിവാക്കി. ഫെഡറലിസത്തിലും മതേതരത്വ വിഷയത്തിലും സംഘടിപ്പിക്കുന്ന ഒരു സെമിനാറിൽ നേതാക്കൾ പെങ്കടുക്കുന്നതിനെ വിലക്കുന്ന കോൺഗ്രസുമായി എങ്ങനെ സഹകരണം സാധ്യമാവുമെന്ന് ചോദിച്ച അദ്ദേഹം രാഹുൽ ഗാന്ധി ഹിന്ദു രാഷ്ട്രീയത്തിനായി വാദിക്കുന്ന രാഷ്ട്രീയ നിലപാടിൽ എത്തിയെന്നും ഒാർമിപ്പിച്ചു. അതേസമയം, കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പി വിരുദ്ധ മുന്നണി ദേശീയ തലത്തിൽ സാധ്യമല്ലെന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർക്കപെടണം. പക്ഷേ, ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം തെറ്റായിപോയെന്ന് എന്തുകൊണ്ട് കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്താത്തതെന്ന് മറ്റു സംസ്ഥാന പ്രതിനിധികൾ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.