രാഷ്ട്രീയവും നിയമപരവുമായി സി.പി.എം നേരിടും
text_fieldsതിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിനെയും പ്രതിപക്ഷത്തെയും നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.എം തീരുമാനം. കേസിലെ പ്രതികളിലൊരാളായ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കില്ല. മന്ത്രി അടക്കം ആറു നേതാക്കളും വിചാരണ നേരിടും. ശിവൻകുട്ടിയെക്കൂടാതെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, സി.പി.െഎയിലെ കെ. അജിത് എന്നിവർ പ്രതിയാകുന്ന കേസിനെ എൽ.ഡി.എഫും ഗൗരവമായാണ് കാണുന്നത്. ഇതിന് രാഷ്ട്രീയവും നയപരവുമായ തീരുമാനം സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ എടുത്തുകഴിഞ്ഞു. കേസിനെ നേരിടാനുള്ള സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിലപാടിനെ ഡൽഹിയിൽ ചേർന്ന സി.പി.എം അവൈലബിൾ പി.ബി പൂർണമായി അംഗീകരിച്ചു.
മരംമുറി, മന്ത്രി എ.കെ. ശശീന്ദ്രെൻറ ഫോൺ വിളി വിവാദങ്ങളിൽ നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ പ്രതിേരാധിക്കുന്നതിനിടയിലാണ് വിധി. നിയമസഭ പരിരക്ഷയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾക്ക് വിധി വഴിതുറക്കുന്നുണ്ട്. പക്ഷേ, സർക്കാറിനിത് തിരിച്ചടിയായി. സുപ്രീംകോടതിവരെ പോയി തിരിച്ചടി വാങ്ങിയത് മാത്രമല്ല, വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യത്തിനുംകൂടി പ്രതിപക്ഷത്തിന് വഴി തുറന്നുകൊടുത്തു വിധി. ബാർ കോഴ ആരോപണത്തിെൻറ ഉച്ചസ്ഥായിയിലാണ് ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് തീരുമാനിച്ചത്. ബജറ്റ് അവതരണം അനുവദിക്കരുതെന്ന പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദെൻറ നിർദേശത്തെ പുതിയ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുകൂലിച്ചു. ഇടക്കാലശേഷം പാർട്ടിയും വി.എസും ഒരുമിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതിപക്ഷം സഭയിൽ തലേദിവസം തങ്ങിയത്. ആ രാത്രി നിയമസഭയിലെ പ്രതിപക്ഷ നേതാവിെൻറ മുറിയിൽ വെറും തറയിൽ കിടന്നുറങ്ങിയ വി. ശിവൻകുട്ടിയാണ് ബജറ്റ് ദിവസം ഇ.പി. ജയരാജനൊപ്പം ശ്രദ്ധേയമായവരിൽ പ്രധാനി.
പഴയ ബാർകോഴ കേസും മാണിക്കെതിരായ എൽ.ഡി.എഫ് ആരോപണവും പ്രതിപക്ഷത്തിന് വീണ്ടും സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് തുറക്കുന്നതെന്ന് നേതൃത്വം തിരിച്ചറിയുന്നു. സി.പി.എമ്മിനും കേരള കോൺഗ്രസ് (എം)നും രാഷ്ട്രീയ പരീക്ഷണം കൂടിയാണിത്. എന്നാൽ, നിലവിൽ മുന്നണിക്കൊപ്പമുള്ള ജോസ് കെ. മാണി തന്മയത്വത്തോടെ വിഷയം ഇതുവരെ കൈകാര്യം ചെയ്തുവെന്നതാണ് എൽ.ഡി.എഫിന് ആശ്വാസം. യു.ഡി.എഫ് സർക്കാറിെൻറ അഴിമതിക്കെതിരായ സമരം മാത്രമാണ് നിയമസഭയിൽ നടത്തിയതെന്ന നിലപാടിൽ ഉറച്ചുനിന്ന് തന്നെയാകും ഭരണപക്ഷം നിയമസഭയിലെത്തുക. ഇത്തവണ വി.എസിന് പകരം പാർട്ടിയുടെയും സർക്കാറിെൻറയും ഏകമുഖമായ മുഖ്യമന്ത്രി പിണറായി വിജയനാവും മുന്നിൽനിന്ന് പ്രതിേരാധം തീർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.