കുഞ്ഞിരാമന്‍റെ രക്തസാക്ഷിത്വദിനത്തിൽ 2273 കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന മുദ്രാവാക്യവുമായി ജനുവരി 4-ാം തീയതി വർഗീയതക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഎം. തലശ്ശേരിയിൽ മുസ്ലീം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ ആർ.എസ്.എസുർ കൊലപ്പെടുത്തിയ സഖാവ് യു.കെ കുഞ്ഞിരാമന്‍റെ രക്തസാക്ഷിത്വദിനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. .
സമാധാനന്തരീക്ഷം നിലനിൽക്കുന്ന കേരളീയ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും അതുവഴി നാടിനെ വർഗ്ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുമാണ് ആർ.എസ്.എസും എസ്.ഡി. പി.ഐയും പരിശ്രമിക്കുന്നത്. സമീപകാലത്ത് വർഗീയ പ്രചാരം കേരളത്തിൽ വലിയതോതിൽ നടക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ബി.ജെ.പി വർഗീയ ധ്രുവീകരണത്തിലുടെ തിരിച്ചുവരാനാകുമോ എന്നാണ് ശ്രമിക്കുന്നത്. ഇതിന് സഹായകരമായ നിലപാടാണ് എസ്.ഡി.പി.ഐയും സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങളെ ഊതിവീർപ്പിക്കാനും സർക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ഇടപെടലുകളാണ് യു.ഡി.എഫിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം അറിയിച്ചു.
2273 കേന്ദ്രങ്ങളിലാണ് ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.