നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്ദസാമ്പിൾ വീണ്ടും പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്ദസാമ്പിൾ വീണ്ടും പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സുരാജ്, ശരത്, ഡോക്ടർ ഹൈദരാലി എന്നിവരുടെ ശബ്ദസാമ്പിളും പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിചാരണകോടതിയോട് ക്രൈംബ്രാഞ്ച് അഭ്യർഥിച്ചിട്ടുണ്ട്.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. ദിലിപിൻ്റെ സഹോദരൻ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.
നേരത്തെ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്‌ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.