ഡോക്ടറെ മർദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsആലപ്പുഴ: മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോ. രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് ഉത്തരവിട്ടു. സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് സമരം നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. അവധിയിൽപോയ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിൽ രാജിവെക്കുമെന്ന് സൂചിപ്പിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ഇന്ത്യൻ െമഡിക്കൽ അസോസിയേഷൻ (ഐ.എം.എ), കേരള ഗവ. െമഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ പിന്തുണ പ്രഖ്യാപിച്ചു.
അഭിലാഷിനെ സര്‍വിസിൽനിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ ജൂൺ മൂന്ന് മുതൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. എസ്.എ.പി ക്യാമ്പിൽ എത്തിയിട്ടുമില്ല. എറണാകുളം പത്തടിപ്പാലത്ത് മെട്രോ റെയിൽ കോർപറേഷനിൽ പ്രതിയോടൊപ്പം ജോലി ചെയ്യുന്ന പൊലീസുകാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പ്രതിയുടെ ഫോണിൽനിന്ന് വിളിച്ച നമ്പറുകളുടെ ഉടമകളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു.
പല സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. കൂടാതെ ഡാൻസാഫ് അംഗങ്ങളുടെ സേവനം ആലപ്പുഴ ജില്ല പൊലീസ് മേധാവി വിട്ടുനൽകി. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ബന്ധുക്കൾ താമസിക്കുന്ന ചെങ്ങന്നൂർ പുലിയൂർ ഭാഗത്തും പത്തനംതിട്ട കിടങ്ങന്നൂർ ഭാഗത്തും പരിശോധന നടത്തി. കേസിെൻറ അന്വേഷണം നടത്തുന്നതിനായി എട്ടംഗ സംഘമാണ് രൂപവത്കരിച്ചത്. ഇതിെനാപ്പം വിചാരണസമയത്ത് പ്രോസിക്യൂഷൻ നടപടി നിരീക്ഷിക്കാൻ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പൊലീസുകാരനും ബന്ധുവിനും മുൻകൂർ ജാമ്യം
കൊച്ചി: മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിൽ സിവിൽ പൊലീസ് ഓഫിസർക്കും ബന്ധുവിനും ഹൈകോടതിയുടെ മുൻകൂർ ജാമ്യം. അമ്മ മരിച്ചതിെൻറ കാരണം അനാസ്ഥയാണെന്ന് ആരോപിച്ച് ഡ്യൂട്ടി ഡോക്ടറെ മർദിച്ച കേസില്‍ കൊച്ചി മെട്രോ സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍ അഭിലാഷ് ആര്. ചന്ദ്രനും ബന്ധു അമൽ മുരളിക്കുമാണ് സിംഗിൾ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റ് ചെയ്യേണ്ടിവന്നാൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമെന്ന ഉപാധിയോടെ വിട്ടയക്കാനാണ് ജസ്റ്റിസ് കെ. ഹരിപാൽ കേസ് ഡയറി അടക്കം പരിശോധിച്ച് ഉത്തരവിട്ടത്.
കോവിഡ് ബാധിച്ച അമ്മയുടെ ഓക്സിജൻ ലെവല്‍ കുറഞ്ഞതിനെത്തുടര്‍ന്ന് േമയ് 14ന് പുലർച്ചയാണ് അഭിലാഷ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുവരുംമുമ്പ് കോവിഡ് കെയര്‍ സെൻററിലെ ഫോണില്‍ ഒട്ടേറെ തവണ വിളിച്ചതായി ഹരജിയിൽ പറയുന്നു. എന്നാൽ, ആരും ഫോണെടുത്തില്ല. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് നേരിട്ട് എത്തിച്ചു. കോവിഡ് ബാധിത ആയതിനാല്‍ ആശുപത്രിയിലെ കോവിഡ് സെൻററിലാണ് എത്തിക്കേണ്ടതെന്ന് പറഞ്ഞതിനെത്തുടർന്ന് അവിടെ എത്തിച്ചു. എന്നാൽ, അമ്മ മരിച്ചതായാണ് അധികൃതർ അറിയിച്ചത്. അമ്മക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന വിഷമത്തിൽ ഡോക്ടറെ മർദിച്ചതാണെന്നായിരുന്നു ഹരജിക്കാരെൻറ വാദം. അമ്മ മരിച്ച വിഷമത്തില്‍ തെറ്റു പറ്റിയെന്നും അറസ്റ്റുണ്ടായാൽ പ്രബേഷനിലുള്ള തെൻറ ജോലി നഷ്ടപ്പെടുമെന്നും അഭിലാഷ് കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും വ്യക്തമാക്കി.
കോവിഡ് ബാധിച്ച് പുലര്‍ച്ച ആശുപത്രിയിലെത്തിച്ച അഭിലാഷിെൻറ മാതാവിനെ പി.പി.ഇ കിറ്റുപോലും ധരിക്കാതെ എത്തി പരിശോധിച്ചതായും എത്തിക്കുംമുേമ്പ മരിച്ചിരുെന്നന്നും കേസിൽ കക്ഷി ചേർന്ന ഡോക്ടറുടെ ഹരജിയിൽ ചൂണ്ടിക്കാട്ടി. ചികിത്സയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മസിൽ പവർ കാട്ടിയും ഡോക്ടറെ മർദിച്ചുമല്ല പരിഹാരം കാണേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സേനാംഗമായ ഒന്നാം പ്രതി അച്ചടക്കം കാണിക്കുന്നതിനുപകരം നിയമം കൈയിലെടുത്തു. കോവിഡ് വ്യാപനം തടയാൻ ആരോഗ്യപ്രവർത്തകർ അർപ്പണബുദ്ധിയും ത്യാഗവും സമർപ്പിക്കുന്ന സമയമാണിത്. സർക്കാർ ആശുപത്രിയിലെ ജോലിഭാരവും സമ്മർദവും വലുതാണ്. ആത്മാർഥമായി ജോലി ചെയ്തിട്ടും ആക്രമണം നേരിടേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും േകാടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.