പോക്സോ കേസ് പ്രതി ജിഷ്ണു മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsകോഴിക്കോട്: ചെറുവണ്ണൂരിൽ പൊലീസ് വീട്ടിൽ അന്വേഷിച്ചെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ബി.സി റോഡിൽ നാറണത്ത് വീട്ടിൽ ജിഷ്ണുവാണ് (28) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആര്‍ഡിഒ ഇൻക്വസ്റ്റ് നടത്തും. മെഡിക്കൽ ബോർഡ് മേൽനോട്ടം വഹിക്കും.
വയനാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ നല്ലളം പൊലീസ് ജിഷ്ണുവിന്‍റെ വീട്ടിലെത്തിയിരുന്നു. ഇതു കഴിഞ്ഞ് അൽപസമയത്തിന് ശേഷമാണ് യുവാവിനെ വീടിനടുത്ത വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടത്. അയൽവാസിയാണ് ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്.
അതേ സമയം തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിഷുണിവിനെ അന്വേഷിച്ച് വീട്ടിൽ പോയിരുന്നു. ആ സമയം യുവാവ് അവിടെ ഉണ്ടായിരുന്നില്ല. മറ്റ് നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് എ.സി.പി അന്വേഷിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ. അക്ബർ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡി. കോളജിൽ പോസ്സ്റ്റ് മോർട്ടം നടത്തി.
പൊലീസ് അന്വേഷിച്ച് എത്തി തിരിച്ചുപോയ ശേഷമാണ് ജിഷ്ണുവിനെ വീടിനടുത്ത് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടത് എന്ന് സഹോദരൻ അഭിജിത്ത് പറഞ്ഞു. ചെവിയിൽ നിന്ന് രക്തം ഒഴുകിയിരുന്നു. മഫ്ടിയിൽ വീട്ടിൽ എത്തിയ പൊലീസ് അമ്മയുടെ ഫോണിലാണ് ജിഷ്ണുവുമായി സംസാരിച്ചത്. സ്റ്റേഷനിലേക്ക് വരണമെന്ന് അറിയിച്ചു.
പൊലീസ് കൈകാണിച്ചിട്ടും അമിതവേഗതയിൽ കാർ നിർത്താതെ പോയെന്നാണ് പറയുന്നത്. നേരത്തെ വിദേശത്തായിരുന്നു ജിഷ്ണു. ഇപ്പോൾ നാട്ടിൽ ഇന്‍റീരിയർ ജോലി ചെയ്തുവരികയായിരുന്നു. പിതാവ് സുരേഷ്കുമാർ. അമ്മ: ഗീത. ഭാര്യ വൈഷ്ണവി. നാല് മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്. സഹോദരൻ അഭിജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.