കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം –മാണി സി. കാപ്പൻ
text_fieldsകാഞ്ഞങ്ങാട്: കേരളത്തിലെ കാർഷികമേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. സാമ്പത്തിക അച്ചടക്കമില്ലായ്മ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ മുരടിപ്പിച്ചിരിക്കുകയാണെന്നും കാർഷികമേഖലയുടെ വികസനം സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നതിനാവശ്യമായ നയരൂപവത്കരണം നടത്താൻ സർക്കാർ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് രവി കുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സലീം പി. മാത്യു മുഖ്യാതിഥിയും രക്ഷാധികാരി സുൾഫിക്കർ മയൂരി പ്രവർത്തനരേഖയും അവതരിപ്പിച്ചു. സംഘടനാകാര്യങ്ങൾ ജനറൽ സെക്രട്ടറി സാജു എം. ഫിലിപ് അവതരിപ്പിച്ചു.
കടകംപള്ളി സുകു, പ്രദീപ് കരുണാകരപ്പിള്ള, സിബി തോമസ്, സഹകരണവിഭാഗം സംസ്ഥാന കൺവീനർ തിരുപുറം ഗോപൻ, ഏലിയാസ്, പി.പി. അടിയോടി, മഹിളാഫോറം സംസ്ഥാന പ്രസിഡന്റ് സുജ ലക്ഷമി, ലതാമേനോൻ, രമണി രാജേഷ്, റീന, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വിമൽ അടിയോടി സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.