'പ്രതിസന്ധി അവസാനിച്ചിട്ടില്ല, കോവിഡ് മൂന്നാം വരവ് അപകടകരം'
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അവസാനിെച്ചന്നോ ഇന്ത്യ സമൂഹപ്രതിരോധം കൈവരിെച്ചന്നോ ഒരിക്കലും കരുതരുതെന്നും ജാഗ്രത കൈവിട്ടാല്‍ മൂന്നാം വരവ് അതിരൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേന്ദ്ര ശാസ്ത്ര, വ്യവസായ, ഗവേഷണ കൗണ്‍സില്‍ (സി.എസ്.െഎ.ആർ) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മണ്ഡെ പറഞ്ഞു. 'ശാസ്ത്രത്തിെൻറയും സാങ്കേതികവിദ്യയുടെയും പശ്ചാത്തലത്തില്‍ കോവിഡിനോടുള്ള ഇന്ത്യയുടെ പ്രതികരണം'എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനുകള്‍ കോവിഡിനെതിരെ ഫലപ്രദമാണ്. വകഭേദം വന്ന വൈറസുകളെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടാന്‍ വാക്സിനുകള്‍ക്ക് കഴിയില്ല എന്ന കാര്യത്തില്‍ തെളിവില്ല. വകഭേദം സംഭവിക്കുന്നത് വൈറസില്‍ എവിടെയെങ്കിലുമായിരിക്കും. വൈറസിനെ ആകമാനം നേരിടാന്‍ വാക്സിനുകള്‍ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകം നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ മസ്തിഷ്ക ശാസ്ത്രങ്ങളിലേക്ക് ശക്തമായി നീങ്ങുമ്പോള്‍ ഇന്ത്യയും ആ പാത പിന്തുടരേണ്ടതുണ്ടെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ചേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് എന്നിവ സൃഷ്ടിച്ചിട്ടുള്ള വിപണി വളരെ വലുതാണ്.
അത് സാമ്പത്തിക, ആരോഗ്യ, സാമൂഹിക മേഖലക്ക് അത്യന്താപേക്ഷിതമായിരിക്കുന്നു. മസ്തിഷ്ക പ്രേരിതമായ കമ്പ്യൂട്ടിങ്, പ്രായം ചെല്ലുന്തോറും മസ്തിഷ്കത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് താന്‍ ഇപ്പോള്‍ അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.