കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് - 38) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ.കാർത്തികിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കാലടി സനൽ വധക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷം മണപ്പുറത്ത് സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് 2020ൽ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി. മുൻകാല കുറ്റവാളികളേയും, തുടർച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.