സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാർട്ടി സ്വർണക്കടത്ത് അന്വേഷണത്തിൽ ഇടപ്പെട്ടുവെന്ന് കസ്റ്റംസ് കമീഷണർ
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന പാർട്ടി സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ ഇടപ്പെട്ടുവെന്ന ആരോപണം ആവർത്തിച്ച് കസ്റ്റംസ് കമീഷണർ സുമിത് കുമാർ. കസ്റ്റംസിനെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായി. ഏജൻസിയെ കേരള സർക്കാറിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസിനെ സ്വാധീനിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ, അത്തരം സ്വാധീനങ്ങൾക്കൊന്നും വഴങ്ങുന്ന ഏജൻസിയല്ല കസ്റ്റംസ്. സ്വർണക്കടത്ത് കേസിൽ പൊലീസിന് വീഴ്ചപ്പറ്റി. കുറ്റപ്പത്രം പോലും സമർപ്പിക്കാൻ പൊലീസിനായില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലും പൊലീസ് നിരുത്തരവാദപരമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
ഡോളർക്കടത്ത് കേസുമായി കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ല. ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് അദ്ദേഹത്തിന് ബന്ധം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. കസ്റ്റംസിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അന്വേഷണം വിഡ്ഢിത്തമാണ്. സർക്കാറിനെതിരെ താൻ ഒരു കമ്മീഷനെ നിയമിച്ചാൽ എങ്ങനെയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.