പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചു
text_fieldsചെങ്ങന്നൂർ: പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ മലയാളത്തിൽ ആദ്യക്ഷരം കുറിച്ചു. രാകേഷ്-ഷഷ്ട്ടി എന്നിവരുടെ മകളായ ജമാ പ്രായാണിക് ആണ് മറ്റു കുരുന്നുകളോടൊപ്പം അക്ഷരലോകത്തേക്ക് പിച്ചവെച്ചത്. മുളക്കുഴ പിരളശേരി കണ്ണുവേലികാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മേൽശാന്തി റെജികുമാർ കുരുന്നിന് ആദ്യാക്ഷരം പകർന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ഇ.ടി.അജയഘോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുരേഷ് ജാമയ്ക്ക് മധുരം നൽകി. ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഫുൽബാരി സ്വദേശികളായ രാകേഷും ഷഷ്ടിയും കേരളത്തിലെത്തിയിട്ട് മൂന്നു വർഷമായി. ഇരുവരും മുളക്കുഴ പെരിങ്ങാലയിൽ വീട്ടു ജോലി ചെയ്തു വരികയാണ്. ഇവരുടെ ബംഗാൾ സ്വദേശികളായ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.