വയനാട്ടിൽ ഇരുമ്പു സംപുഷ്‌ടീകരിച്ച അരി വിതരണം ചെയ്യാനുള്ള തീരുമാനം പിൻവലിക്കണം- മന്ത്രിക്ക് കത്ത് നൽകി
text_fieldsകോഴിക്കോട് : വയനാട്ടിൽ ഇരുമ്പു സംപുഷ്‌ടീകരിച്ച അരി വിതരണം ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ. ഇത് ഉണ്ടാക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും സാമൂഹിക പ്രത്യാഘതങ്ങളും പരിഗണിച്ച് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിലിന് കത്തയച്ചു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ പേരിലാണ് സർക്കാർ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണത്തിന് എത്തിക്കുന്നത്.
ഇന്ത്യക്ക് അകത്തും പുറത്തും ആരോഗ്യ വിദഗ്ധർ ഈ തരം പോഷക ഇടപെടലുകളുടെ ആവശ്യമില്ലായ്മയും ആരോഗ്യ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. .എന്നാൽ യാതൊരു പഠനവും നടത്താതെ വയനാടൻ ജനതയോട് ചർച്ച ചെയ്യാതെ പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യ വിരുധമാണെന്ന് കത്തിൽ ചൂണിടക്കാട്ടി.
പൊതുവിതരണ സംവിധാനത്തെ പൂർണമായും ആശ്രിയിക്കുന്ന ജനതക്കുമേൽ കൃത്രിമ സംപുഷ്ടീകരണം നടത്തി അരി നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. കൃത്രിമ ഭക്ഷ്യ സംപുഷ്ടീകരണ ഫലപ്രദമാണെന്ന് തെളിയക്കപ്പെട്ടിട്ടില്ല. ഇത് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. കൃത്രിമമായി ചേർത്ത് വിറ്റാമിനുകളും ധാതുക്കളും ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാവും.
വയൽനാട് എന്നറിയപ്പെടുന്ന വയനാട്ടിൽ 35 ഓളം പരമ്പരാഗത നില്ലിനങ്ങളും കാർഷിക സർവകലാശാല വികസിപ്പിച്ച നെല്ലിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഒട്ടനവധി ഔഷധഗുണുള്ളതും പോഷക സമൃദ്ധവുമായ പരമ്പരാഗത നെല്ലിനങ്ങൾ നിലവിൽ കൃഷിചെയ്യുന്നു. അത്തരം നെല്ലിനങ്ങളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നതാണ് കൃത്രിമമായി സംപുഷ്ടീകരിച്ച് അരി വിതരണം.
പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകരെ പ്രോൽസാഹിപ്പിക്കുകയും ആമൂല്യമായ നെല്ലിനങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നതിന് സഹായകരമാകുന്ന പദ്ധതികൾ ആവിഷ്കരിക്കുയുമാണ് വേണ്ടത്. സംപുഷ്‌ടീകരിച്ച അരി വിതരണം പ്രദേശിക നെൽവിത്ത് വൈവിധ്യത്തെയും കർഷകരുടെ സുസ്ഥിരതയെയും ഇല്ലാതാക്കും. ഭക്ഷ്യ മേഖലയിലെ ചെറുകിട സംരംഭങ്ങൾ ക്രമേണ തകരും. പ്രദേശിക തൊഴിൽ സുക്ഷിതത്വത്തിനും സാമ്പത്തിക മേഖലക്കും ദോഷം ആകുകയും ചെയ്യും.
ഇന്ത്യയിൽ ദേശീയ തലത്തിൽ സുസ്ഥിര കൃഷിക്കും ഭക്ഷ്യസുരക്ഷക്കുമായി പ്രവർത്തിക്കുന്ന സംഘടകളുടെ കൂട്ടായ്മയായ അലയൻസ് ഫോർ സസ്റ്റെയ്നബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ അരിയിലെ കൃത്രിമ പോഷക സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോർട്ടും കത്തിനൊപ്പം നൽകി.
പരമ്പരാഗത നെൽകർഷകനായ രാജേഷ് കൃഷ്ണൻ, സാമൂഹിക ശാസ്ത്ര ഗവേഷക ഡോ.ടി.ആർ.സുമ, സാമൂഹിക പ്രവർത്തകരായ ശ്രീധർ രാധാകൃഷ്ണൻ, എസ്.ഉഷ, എ.വി.ജോൺസൻ, പി.ഹരിഹരൻ, ദിലീപ് കുമാർ, പി.പ്രദീഷ്, എൻ. ബാദുഷ, അഡ്വ, രാമചന്ദ്രൻ, അമ്മിണ് കെ.വയനാട് തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.