ചെയ്യാത്ത ജോലിക്ക് കൂലിയില്ല; നോക്കുകൂലി പരാതികൾക്ക് മുന്തിയ പരിഗണന നൽകണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത് ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമുളള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഹൈകോടതി നിർദ്ദേശത്തെത്തുടർന്നാണ് സംസ്ഥാന പൊലിസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്.
മുന്തിയ പരിഗണന നൽകി കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അവസരത്തിനൊത്തുയർന്ന് പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹൈകോടതി നിര്‍ദേശം നല്‍കിയത്. നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികള്‍, യൂണിയനുകള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമായ വകുപ്പുകള്‍ പ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്യണം. ഹര്‍ജി പരിഗണിക്കുന്ന അടുത്ത മാസം എട്ടിനു മുന്‍പു ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
നോക്കുകൂലി ആവശ്യപ്പെടുന്ന റജിസ്‌ട്രേഷനുള്ള തൊഴിലാളിയെ പുറത്താക്കാനും കനത്ത പിഴ ചുമത്താനും ചുമട്ടുതൊഴിലാളി നിയമപ്രകാരം ബന്ധപ്പെട്ട അധികൃതര്‍ക്കു അധികാരം നല്‍കി ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.