ജില്ലവിട്ടുള്ള യാത്രക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജില്ലവിട്ടുള്ള യാത്രക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി അറിയിച്ചു. യാത്രകൾ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശവും നൽകി.
പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകൾ എന്നിവക്കാണ് ജില്ലവിട്ടുള്ള യാത്ര അനുവദിക്കുക. പുതിയ ജോലിയിൽ ചേരാനും യാത്രയാവാം. യാത്രികർ സത്യവാങ്മൂലവും തിരിച്ചറിയൽ കാർഡും കരുതണമെന്നും ഡി.ജി.പി അറിയിച്ചു. ലോക്ഡൗൺ ഇളവിന്റെ ഭാഗമായി തുറന്ന കടകൾക്ക് മുന്നിൽ സാമൂഹിക അകലം നിർബന്ധമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്ഡൗൺ ഇളവുകള്‍ നിലവിൽവന്നതോടെ സംസ്ഥാനത്ത് പലയിടത്തും കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. കർശനനടപടിയുമായി പൊലീസും.മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് പൊലീസ്. വ്യവസായശാലകൾ, ജ്വല്ലറികൾ, വസ്ത്രശാലകള്‍, പുസ്തക, ചെരിപ്പ് കടകൾ എന്നിവ തിങ്കളാഴ്ച തുറന്ന് പ്രവർത്തിച്ചതോടെയാണ് റോഡിൽ തിരക്കുകൂടിയത്.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമായി ഉയര്‍ത്തിയതിനാൽ കൂടുതൽ ജീവനക്കാരും ജോലിക്കെത്തി. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചതും ജനത്തിരക്ക് വർധിപ്പിച്ചു. ഇന്ന് തുറക്കുന്ന കടകളിൽ പ്രത്യേക നിരീക്ഷണവും നടത്തും.
സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിട്ടിട്ട് ദിവസങ്ങളാകുകയാണ്. ഇതിനിടയില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കൂട്ടത്തോടെ ഇത്രയും ഇളവുകള്‍ നല്‍കുന്നത് ഇതാദ്യമാണ്. അധ്യയനം പുനരാരംഭിക്കുന്ന ആഴ്ചയായതിനാല്‍ പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അവയ്ക്കും വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ എന്നിവക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുവരെ തുറക്കാമെന്നാണ് വ്യവസ്ഥ. അതിനാൽ ഇൗ ദിവസങ്ങളിൽ റോഡിലും കടകളിലും തിരക്ക് വർധിക്കുമെന്നാണ് പൊലീസിെൻറ വിലയിരുത്തൽ.
ഇളവുള്ള സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായും ഇത്തരം ആവശ്യത്തിന് പോകുന്നവര്‍ക്ക് സത്യവാങ്മൂലവുമായും യാത്ര ചെയ്യാൻ അനുമതി നൽകിയതോടെയാണ് ആളുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങിയത്. അനധികൃതമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടി കർക്കശമാക്കാനാണ് പൊലീസിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.