Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 4:44 PM GMT Updated On
date_range 4 Jun 2022 4:44 PM GMTഡി.ജി.പിയുടെ ഓൺലൈൻ അദാലത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ ഓൺലൈൻ അദാലത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ ഏഴിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 14.
എം.എസ്.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്.ഐ.എസ്.എഫ്, വനിത പൊലീസ് ബറ്റാലിയനുകളിലെ പരാതികൾ ജൂലൈ 15 നാണ് പരിഗണിക്കുന്നത്. അവസാന തീയതി ജൂൺ 18. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ 23ന് പരിഗണിക്കും. അവസാന തീയതി ജൂൺ 25. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്ലൈൻ നമ്പർ: 9497900243.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story