പുകയുടെ ദിശ മാറുന്നു; ന്യൂയോർക്കിന്നേരിയ ആശ്വാസം
text_fieldsന്യൂയോർക്: കാനഡയിലെ കാട്ടുതീയെത്തുടർന്ന് ന്യൂയോർക്കിനെ മൂടിയ പുകപടലത്തിന് നേരിയ ശമനമാകുന്നു. കാറ്റിെന്റ ഗതിമാറ്റത്തിനനുസരിച്ച് പുക തെക്ക്, പടിഞ്ഞാറൻ മേഖലകളിലേക്ക് മാറിയതാണ് ന്യൂയോർക് നഗരത്തിന് ആശ്വാസം നൽകുന്നത്. അതേസമയം, പുകയെത്തുടർന്നുള്ള അന്തരീക്ഷ മലിനീകരണം വാഷിങ്ടൺ ഡി.സിയിലും ഫിലഡെൽഫിയയിലും ഉയർന്നുതന്നെ തുടരുകയാണ്. ദിശ മാറുന്നതോടെ, തെക്കൻ മേഖലയിലുള്ള ജോർജിയ, ലൂസിയാന, പടിഞ്ഞാറൻ മേഖലയിലുള്ള ഓക്‍ലഹോമ, നെബ്രാസ്ക, കൻസാസ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലേക്ക് പുക എത്തുമെന്നാണ് കരുതുന്നത്. 13 സംസ്ഥാനങ്ങളെങ്കിലും ഇതിനകം വായു മലിനീകരണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11.5 കോടി ജനങ്ങളെ മലിനീകരണം ബാധിക്കുമെന്നാണ് കരുതുന്നത്.
ന്യൂയോർക്കിൽ വെള്ളിയാഴ്ചയും സ്കൂളുകൾ അടഞ്ഞുകിടന്നു. ഓൺലൈനിലാണ് ക്ലാസുകൾ നടത്തിയത്. റസ്റ്റാറന്റുകളും പ്രവർത്തിച്ചില്ല. ബേസ്ബാൾ മത്സരങ്ങൾ മാറ്റിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ കാട്ടുതീകളിലൊന്നാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് കനേഡിയൻ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.