ഇംഗ്ലണ്ടിൽനിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു; സമ്പർക്ക പട്ടിക തയാറാക്കി
text_fieldsകോഴിക്കോട്: ഇംഗ്ലണ്ടിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച ഡോകട്റുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന് ആണ് ഇംഗ്ലണ്ടിൽ നിന്ന് ഡോക്ടർ കോഴിക്കോട് എത്തിയത്.
കഴിഞ്ഞ മാസം 25 നാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോകട്റുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്.
രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡി.എം.ഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
കോവിഡിന്‍റെ വക ഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ രാജ്യങ്ങളിൽ ഈ വകഭേദത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഒമിക്രോൺ വകഭേദത്തിന്‍റെ പ്രഹരശേഷി സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാൽ ഇതിനെതിരായ പ്രതിരോധത്തിന് ലോകരാജ്യങ്ങൾ കാര്യമായ പരിഗണന കൊടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് കർണാടകയിലെത്തിയയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രകളെ കരുതലയോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
അതേസമയം, ഒമിക്രോൺ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതിയാണ് നിലനിൽക്കുന്നതെന്നും സാമാന്യം നിസാരമായ രോഗലക്ഷണങ്ങൾക്ക് മാത്രമാണ് ഇതുവരെ ഒമിക്രോൺ കാരണമായിട്ടുള്ളതെന്നും ദക്ഷിണാഫ്രിക്കയിൽ ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ് നൽകിയ ഡോക്ടർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.