മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യമന്ത്രാലയം അനുമതി നൽകിയതിന്റെ രേഖകൾ പുറത്ത്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യമന്ത്രാലയം അനുമതി നൽകിയതിന്റെ രേഖകൾ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച അനുമതി തേടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. യു.എ.ഇയിൽ ഉള്ള മകനെ കാണുന്നതിനാണ് അനുമതി തേടിയത്. സ്വകാര്യ സന്ദർശനത്തിന് അനുമതി നൽകുന്നതിന് എതിർപ്പില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ ആരോപിച്ചിരുന്നു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല സന്ദർശനത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.