Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം പാമ്പാടിയിൽ...

കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായ്ക്ക് പേവിഷ ബാധ

text_fields
bookmark_border
stray dog
cancel

കോട്ടയം: പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ആളുകളെ കടിച്ച ശേഷം നായെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

പ്രാഥമിക പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇനി മൂന്ന് പരിശോധനകൾ കൂടി നടത്തേണ്ടതുണ്ട്. ഇതിന് ശേഷമെ പേവിഷ ബാധ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.

നായ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് ഇന്നലെ തന്നെ സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചത്ത നായെ തിരുവല്ല വൈറോളജി ലാബിലേക്ക് അയച്ചത്.

നായുടെ കടിയേറ്റവരോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുൂൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇവരെല്ലാം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dograbies
News Summary - The dog that bit seven people in Pampady was infected with rabies
Next Story