മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കണം
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വം അംശാദായം അടച്ച് പുതുക്കി നൽകുന്നതിന് മത്സ്യഗ്രാമം കേന്ദ്രീകരിച്ച് അംശാദായ സമാഹരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ മത്സ്യത്തൊഴിലാളി അനുബന്ധ ത്തൊഴിലാളികളും മത്സ്യബോർഡ് അംഗത്വം ആഗസ്റ്റ് 31 നകം പുതുക്കണമെന്നും അംശാദായ അടവിൽ കുടിശ്ശിഖ വരുത്തുന്നവരുടെ അംഗത്വം പുന:പരിശോധിക്കുന്നതാണെന്നും റിജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു.
മത്സ്യബോർഡിന്റെയും, ഫിഷറീസ് വകുപ്പിന്റെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേയും ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ക്ഷേമനിധി ബോർഡ് അംഗത്വം പുതുക്കണം. മത്സ്യ ബോർഡ് നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതി അംഗങ്ങളായവരിൽ നിന്നും പ്രീമിയം വാങ്ങാതെ സൗജന്യമായാണ് നടപ്പിലാക്കുന്നത്. തനത് പദ്ധതി വർഷം ഓരോ മത്സ്യത്തൊഴിലാളിക്കും പ്രീമിയം ഇനത്തിൽ 540 രൂപയാണ് സർക്കാർ അനുവദിച്ചത്.
അപകടത്തിൽ മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവർക്ക് പരമാവധി 10 ലക്ഷം രൂപയും അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് 25,000 രൂപയും പദ്ധതിയിലൂടെ ലഭിക്കുന്നു. 50,000 രൂപ വരെ ലഭിക്കുന്ന മാരകരോഗ ചികിത്സാ ധനസഹായം, 10,000 രൂപയുടെ വിവാഹ ധനസഹായം, 15,000 രൂപ അനുവദിക്കുന്ന മരണാനന്തര ധനസഹായം, എന്നിവയും നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0484-2396005.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.