ഓണ്‍ലൈനായി പിഴയീടാക്കുന്ന ഇ ചെലാന്‍ പദ്ധതി സംസ്ഥാനമെങ്ങും നിലവില്‍
text_fieldsതിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഓണ്‍ലൈനായി പിഴയീടാക്കുന്ന ഇ ചെലാന്‍ സംവിധാനത്തിെൻറ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ ചെലാന്‍ സംവിധാനം നിലവില്‍വന്നു.
വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഇ ചെലാന്‍. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം കഴിഞ്ഞവര്‍ഷം നിലവില്‍വന്നു. 11 മാസത്തിനിടെ ഈ അഞ്ച് പ്രധാന നഗരങ്ങളില്‍നിന്നായി 17 കോടിയിലധികം രൂപയാണ് ഇ ചെലാന്‍ വഴി പിഴയായി ഈടാക്കിയത്.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിെൻറ നമ്പറോ ഡ്രൈവിങ് ലൈസന്‍സ് നമ്പരോ നല്കിയാല് വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. വാഹനപരിശോധനക്കിടെ രേഖകള്‍ നേരിട്ട് പരിശോധിക്കുന്നതുമൂലമുള്ള സമയനഷ്ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. പിഴ അടയ്ക്കാനുള്ളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാനും കഴിയും.
ഇത്തരം സംവിധാനങ്ങള്‍ കൈവശമില്ലാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഒരുവിധത്തിലുമുള്ള പരാതിക്കും അഴിമതിക്കും പഴുതുണ്ടാകില്ല. കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെൻററാണ് സോഫ്റ്റ് വെയര്‍ തയാറാക്കിയത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ്, പൈന്‍ലാബ്സ് എന്നിവയുടെ സഹകരണവും ഈ പദ്ധതിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.