സമ്പദ്വ്യവസ്ഥ നവീകരിക്കണം –സാമ്പത്തികാവലോകനം
text_fieldsസ്വന്തം ലേഖകൻ
തിരുവനന്തപുരം: സമ്പദ്വ്യവസ്ഥ ആധുനീകരിക്കാൻ അടിയന്തര ശ്രമം ആരംഭിക്കണമെന്നും നൂതന ആശയങ്ങളിലും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സാമ്പത്തികാവലോകനം നിർദേശിച്ചു. സർക്കാറിെൻറ കോവിഡ് പ്രതിരോധ നടപടികളെ റിപ്പോർട്ട് ശ്ലാഘിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക ശ്രമം നടത്തിയതായും ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു.
2018-19ൽ മൊത്തം റവന്യൂ ചെലവിെൻറ 28.47 ശതമാനം ശമ്പള ചെലവായിരുന്നപ്പോൾ കഴിഞ്ഞ വർഷം അത് 30.25 ശതമാനമായി ഉയർന്നു. പെൻഷൻ ചെലവ് 17.23ൽ നിന്ന് 18.21 ആയും പലിശ 15.18ൽ നിന്ന് 18.35 ശതമാനമായും വർധിച്ചു. ഉൽപന്ന നിർമാണ മേഖല സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ചെവച്ചു. വിനോദസഞ്ചാര മേഖല വലിയ നഷ്ടം നേരിട്ടു. ഒമ്പതു മാസംകൊണ്ട് 25,000 കോടിയോളം നഷ്ടം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നാലു വർഷംകൊണ്ട് വലിയ മാറ്റമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര ഉൽപാദനം 5.49 ലക്ഷം കോടിയിൽനിന്ന് 5.68 ലക്ഷം കോടിയായി. കേന്ദ്രനികുതികളിലും -ഗ്രാൻഡുകളിലും കുറവുവന്നു. തനത് നികുതി വരുമാനം 2018-19ൽ ഒമ്പതു ശതമാനമായിരുന്നത് 2019-20ൽ മൈനസ് 0.6 ശതമാനമായി കുറഞ്ഞു. സംസ്ഥാന മൂല്യവർധന (ജി.എസ്.വി.എ) 4.89 ലക്ഷം കോടിയിൽനിന്ന് 5.01 ലക്ഷം കോടിയായി. 19-20െൻറ ആദ്യപകുതിയിൽ പണപ്പെരുപ്പം രൂക്ഷമായി. ആറു മുതൽ ഏഴു ശതമാനം വരെയാണ് വർധന.
2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചു. പച്ചക്കറിയുടെയും പഴങ്ങളുടെയും വില വർധിച്ചു. എല്ലാ വിളകളുടെയും മൊത്ത വില സൂചിക മുൻ വർഷത്തെക്കാൾ 4.2 ശമാനം കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.