കുഴൽപണക്കേസിൽ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു
text_fieldsതൃശൂർ: കൊടകര കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട അേന്വഷണം ഏറ്റെടുത്ത എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇ.സി.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണക്കില്‍പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, കേസില്‍ ബി.ജെ.പി തൃശൂർ ജില്ല ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു.
തനിക്ക് ധർമരാജുമായി ബന്ധമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് ബി.ജെ.പി വേട്ടയാണെന്നും ഉല്ലാസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. വടക്കാഞ്ചേരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ഉല്ലാസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധര്മരാജന് പത്തുകോടി രൂപ തൃശൂരിലെത്തിക്കുകയും അതില്‍ ആറ് കോടിയിലധികം രൂപ ബി.ജെ.പിയുടെ ജില്ല നേതാക്കള്‍ക്ക് കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലെ സ്വകാര്യ ദേവസ്വവും ഉല്ലാസ് ബാബുവും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് പിന്നാലെ ദേവസ്വത്തിന് ഉല്ലാസ് ബാബു പണം കൈമാറിയിരുന്നു. കുഴൽപണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.
അതിനിടെ കഴിഞ്ഞദിവസം സാങ്കേതികത്വത്തെ തുടർന്ന് കോടതി മടക്കിയ ഹരജികൾ വെവ്വേറെയാക്കി ഇരിങ്ങാലക്കുട കോടതിയിൽ വീണ്ടും സമർപ്പിച്ചു. മൂന്നേകാൽ കോടി തേൻറതാണെന്ന് പറഞ്ഞ് ധർമരാജും, 25 ലക്ഷത്തിൽ അവകാശമുന്നയിച്ച് സുനിൽ നായിക്കും കാറിനായി ഷംജീറുമാണ് അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.