വിരണ്ടോടിയ ആന എം.സി റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി
text_fieldsകൊട്ടാരക്കര: ക്ഷേത്രത്തിൽ എഴുന്നെള്ളളത്തിനു കൊണ്ട് വന്ന ആന വിരണ്ടോടി.എം സി റോഡിലെത്തിയ ആന, റോഡിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സസപ്പെട്ടു.മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ ആനയെ എലഫൻ്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് വൈകിട്ടോടെ തളച്ചു വെട്ടിക്കവല ക്ഷേത്രത്തിൽ പൊങ്കാലയുൽസവത്തോടനുബന്ധിച്ച് ഇന്നലെ എഴുന്നെള്ളിളിക്കാൻ കൊണ്ടുവന്ന നെടുമൺകാവ് മണികണ്ഠഠനെന്ന ആനയാണ് വിരണ്ടോടിയത്.
രാവിലെ 11 മണിയോടെയാണ് സംഭവം.ആനക്കു മുന്നിലൂടെ പൂച്ച ഓടിയതാണ് ആന വിരളാൻ കാരണമെന്ന് പാപ്പാൻമാർപറഞ്ഞു. വിരണ്ടോടിയ ആന ആറു കിലോമീറ്ററോളം ഓടി എം. സി റോഡിലെ പനവേലി ഭാഗത്തെത്തി നിലയുറപ്പിച്ചു.ഒരു മണിക്കൂറോളം ഇവിടെ നിന്ന ആന ഇടറോഡിലേക്ക് കയറിയതിനു ശേഷമാണ് എം.സി റോഡിലെ ഗതാഗത തടസ്സം മാറിയത്.
ഇരണൂർ റോഡിൽ മണിക്കൂറുകളോളം നിന്ന ആന പിന്നീട് കക്കാട് ഭാഗത്തെ റബർ തോട്ടത്തിലെത്തി നിലയുറപ്പിച്ചു. പോലീസ് സംഘവും പ്രദേശത്തെത്തിയിരുന്നു.പാപ്പാൻമാർ പഴക്കുലയും മറ്റും നൽകി തളക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പിന്നീട് എലഫൻ്റ് സ്ക്വാഡെത്തി പാപ്പാൻമാരുടെ സഹായത്തോടെ വടമെറിഞ്ഞ് ആനയെ തളക്കുകയായിരുന്നു.എലഫൻ്റ് സ്ക്വാഡ് എത്താൻ വൈകിയത് പ്രതിഷേധത്തിനും കാരണമായി. മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയെങ്കിലും ആന ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.