ഹോൺ കേട്ട് പിണങ്ങിയ ആന കിണറ്റിൽ 'ചാടാനൊരുങ്ങി', പാപ്പാൻമാരെത്തി അനുനയിപ്പിച്ചു; സംഭവമിങ്ങിനെ
text_fieldsകോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ ഹോൺ ശബ്ദം കേട്ട് വിരണ്ടോടിയ പിടിയാന കിണറ്റിൽ കുടുങ്ങി. മുൻകാലുകൾ കിണറ്റിനുള്ളിലായി അനങ്ങാൻ പറ്റാതായ ആനയെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പാപ്പാന്മാർ ചേർന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ കിണറിെൻറ തൂണുകൾ തകർന്നു. ആനക്കും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 11.30ഓടെയായിരുന്നു സംഭവം.
പനച്ചിക്കാട് പെരിഞ്ചേരിക്കുന്നിൽ തടിപിടിക്കാൻ എത്തിച്ച പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണിയെന്ന ആനയാണ് വിരേണ്ടാടി കിണറ്റിൽ വീണത്. വാഹനത്തിെൻറ ഹോൺ കേട്ട് ആന വിരണ്ടോടുകയായിരുന്നു.
റോഡിലൂടെ ഓടിയ ആന ആദ്യം പരുത്തുംപാറ കവലയിലും ഇവിടെനിന്ന് നെല്ലിക്കലുമെത്തി. തുടർന്ന് തിരിഞ്ഞോടിയ ആന പനച്ചിക്കാട് പഞ്ചായത്ത് ഓഫിസിന് മുന്നിലൂടെ കുഴിമറ്റം ഭാഗത്തെത്തി. റോഡിലൂടെയും പുരയിടങ്ങളിലൂടെയും വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശമുണ്ടാക്കാതെ ഓടിയ ആന വീണ്ടും നെല്ലിക്കല്‍ ഭാഗത്തെത്തി നിന്നു. നാട്ടുകാർ തടിച്ചുകൂടിയതോടെ റോഡിൽനിന്ന് നെല്ലിക്കൽ സന്തോഷ് ക്ലബിനു സമീപം സീതാമണിയുടെ വീട്ടുമുറ്റത്തേക്ക് ആന ഓടിയിറങ്ങി.
നാട്ടുകാരെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി മാത്യുവിെൻറ േനതൃത്വത്തിൽ നിയന്ത്രിച്ചതോടെ പാപ്പാൻമാർ വീട്ടുമുറ്റത്തെത്തി ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇവരെ കണ്ടതോടെ മുന്നോട്ടോടിയ ആന വീട്ടുമുറ്റത്തെ കിണറിെൻറ ആൾമറക്ക് മുകളിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടെ മുൻകാൽ തെന്നി കിണറ്റിലേക്ക് വീഴുകയും പകുതി ഭാഗം കുടുങ്ങുകയുമായിരുന്നു. മൂക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് മുൻകാൽ പുറത്തെടുക്കാൻ സഹായിക്കുകയും ആന പുറത്ത് കടക്കുകയുമായിരുന്നു. തുടർന്ന് സമീപത്തായി തളച്ചു.
കരക്കുകയറ്റാനുള്ള ശ്രമത്തിനിടെ കിണറിെൻറ രണ്ടുതൂണും തകർന്നുവീണു. കിണറിെൻറ ചുറ്റുമതിലിനും കേടുപാടുണ്ട്. ആനയുടെ നാവിലും തുമ്പിക്കൈയിലുമാണ് പരിക്ക്. പാപ്പാെൻറ സഹായിയുടെ വിരലിനും നേരിയ പരിക്കുണ്ട്. ആന റോഡിലൂടെ ഓടിയത് നാട്ടുകാരെയും വാഹനയാത്രക്കാരെയും പരിഭ്രാന്തരാക്കിയിരുന്നു. ചിങ്ങവനം പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.