ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കാലം -ചാണ്ടി ഉമ്മൻ
text_fieldsതിരുവനന്തപുരം: ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കാലമാണിതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. നവകേരള സദസിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടിയും ഡി.വൈ.എഫ്.ഐയും അഴിച്ചുവിടുന്ന അക്രമങ്ങൾക്ക് പൊതുസമൂഹത്തിൽ യാതൊരു ന്യായീകരണവുമില്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യ രീതിയുള്ള പ്രതിഷേധമാണ്.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് പ്രതിഷേധക്കാരെ മർദിക്കാൻ ആരാണ് അധികാരം നൽകിയത്.
എന്തൊരു ദുരവസ്ഥയും ദുരന്തവുമാണിത്- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ചാണ്ടി ഉമ്മൻ. അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിനോദ് കെ, ട്രഷറർ കെ എം അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ എ സുധീർ, സൂസൻ ഗോപി, റീജ എൻ, ജി രാമചന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.