തോമസ് ഐസക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി
text_fieldsതിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതി ക്ലീന്‍ ചിറ്റ് നൽകിയെന്ന് സൂചന. സി.എ.ജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്. 13ന് അന്തിമ റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് അടുത്തയാഴ്ച സഭയിൽ വയ്ക്കും.
മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്.
സഭയിൽ വെക്കുന്നതിന് മുൻപ് മുൻപ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്‍റെ പരാതി. സി.എ.ജി. റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ മന്ത്രി പുറത്തുവിട്ടു എന്നതാണ് പരാതി. അതീവരഹസ്യമായി സൂക്ഷിക്കേണ്ട സി.എ.ജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.