എക്സിക്യൂട്ടീവ് ട്രെയിൻ വൈകി; നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങി
text_fieldsഷൊർണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നിരവധി യാത്രക്കാർ പെരുവഴിയിലായി. രാത്രി 7.50ന് എത്തേണ്ട എക്സിക്യൂട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40ന് ആണ് ഇന്ന് ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്.
എന്നാൽ, നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിൻ ആവട്ടെ കൃത്യം 8.15ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുകയും ചെയ്തു. സാധാരണ ഈ ട്രെയിൻ 8.10നാണ് നിലമ്പൂരിലേക്ക് പോകുന്നത്. ഇന്ന് എക്സിക്യൂട്ടീവിനെ കാത്തു കിടന്നിട്ട് 8.15നാണ് ട്രെയിൻ പുറപ്പെട്ടത്.
ഷൊർണൂരിൽ കുടുങ്ങിയ നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി പുലർച്ച 3.50നുള്ള രാജ്യറാണി എക്സ്പ്രസ് മാത്രമാണ് ആശ്രയം. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള യാത്രക്കാർ അത്രയും സമയം ഷൊർണൂരിൽ കാത്തു കിടക്കുകയല്ലാതെ നിർവാഹമില്ല. ഇവിടെ നിന്ന് മലപ്പുറത്തിന്റെ ഉൾഭാഗങ്ങളിലേക്ക് ബസ് സർവീസ് കുറവായതും യാത്രക്കാരെ വലക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.