വാക്‌സിനുകളുടെ ഇടവേള നിശ്ചയിച്ചത് പഠനത്തിന്‍റെ അടിസ്ഥാനത്തിൽ: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈകോടതിയില്‍
text_fieldsകൊച്ചി: വാക്സിൻ ഡോസുകൾക്ക് ഇടവേള നൽകുന്നതിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ഇളവ് നൽകണമെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് കമ്പനി നൽകിയ ഹരജി ഹൈകോടതി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
കോവിഷീൽഡ് വാക്സിന്‍റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസത്രീയ പഠനങ്ങളും വിദഗ്ധ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ്. രാജ്യത്തിനകത്ത് ഈ ഇടവേളകളിൽ മാറ്റം വരുത്താൻ കഴിയില്ല. വിദേശത്തേക്ക് അടിയന്തര യാത്ര ചെയ്യേണ്ടവർക്ക് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുക. രാജ്യത്തിനകത്തെ തൊഴിൽ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് ഇളവ് നൽകാനാകില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ ബോധിപ്പിച്ചു.
സ്വന്തം പോക്കറ്റിൽ നിന്ന് പണം കൊടുത്ത് വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയുടെ കാര്യത്തിൽ സ്വതന്ത്ര്യമായി തീരുമാനമെടുക്കാൻ അവകാശം നൽകി കൂടെ എന്ന് ഹൈകോടതി ചോദിച്ചിരുന്നു. ഇതിലാണ് കേന്ദ്രത്തിന്‍റെ നിലാപാട് കോടതി ആരാഞ്ഞത്.
കോവിഷീൽഡ് പ്രതിരോധ മരുന്ന് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകൾ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നാണ് വ്യക്തമാക്കുന്നത് ഹരജിക്കാർ പ്രധാനമായും വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.