Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2020 10:51 AM IST Updated On
date_range 13 Dec 2020 10:51 AM ISTഗൃഹപ്രവേശനത്തിൻെറ തലേന്ന് പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പെരിങ്ങത്തൂര്‍ (കണ്ണൂർ): പ്രവാസി യുവാവ് ഗൃഹപ്രവേശനത്തിൻെറ തലേന്ന് മരിച്ചു. പെരിങ്ങത്തൂര്‍ മത്തിപ്പറമ്പിലെ പരേതനായ മൊട്ടന്‍തറമ്മല്‍ കുഞ്ഞിമൂസ-ആയിശ ദമ്പതികളുടെ മകന്‍ ഹാരിസ്(44) ആണ് മരിച്ചത്.
ദുബയ് ദേര സബ്ക്കയിൽ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഹാരിസ്. പുതിയ വീട്ടില്‍ താമസം തുടങ്ങാനായി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷംനത്ത്. മക്കള്‍: ഫാത്വിമത്ത് റിദ, ഫാത്വിമത്ത് നിദ, മുഹമ്മദ്. സഹോദരങ്ങള്‍: സക്കീന, ഹമീദ്, മുനീര്‍(ഖത്തര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story