പ്രവാസികൾ പ്രതീക്ഷയോടെയെത്തി; നിരാശരായി മടങ്ങി
text_fieldsകാഞ്ഞങ്ങാട്: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്സ് പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം വായ്പ നിര്‍ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും സംഘടിപ്പിക്കുന്നുവെന്ന വാർത്ത കണ്ട് എത്തിയവർ നിരാശരായി.
കനറാ ബാങ്ക്, സെൻറര്‍ ഫോര്‍ മാനേജ്മെൻറ് ഡെവലപ്മെൻറ് എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ജനുവരി 13ന് നോര്‍ക്ക ക്യാമ്പ് നടത്തുന്നുവെന്ന പത്രവാർത്തയെ തുടർന്നാണ് നാടിെൻറ പല ഭാഗത്തുനിന്നും പ്രതീക്ഷയോടെ പ്രവാസികൾ എത്തിയത്.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര് നോര്‍ക്ക റൂട്സിെൻറ www.norkaroots.org വെബ്സൈറ്റില്‍ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകെൻറ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിർദേശവും ഉണ്ടായിരുന്നു. എന്നാൽ, സ്ഥലത്ത് ക്യാമ്പോ സന്നാഹങ്ങളോ കാണാത്തതിനെ തുടർന്ന് എത്തിയവർ ബഹളംവെച്ചു.
തുടർന്ന് പൊലീസെത്തി ചർച്ച ചെയ്ത ശേഷം എല്ലാവരും തിരിച്ചുപോയി. ക്യാമ്പ് മാറ്റിവെച്ച വിവരം അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് നോർക്കയിൽ നിന്ന് കിട്ടിയ വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.