നേതാക്കളുടെ പരാജയം ലീഗിനെ പ്രതിസന്ധിയിലാക്കുന്നു
text_fieldsതേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തും ചേലേമ്പ്രയിലും മുസ്ലിം ലീഗിെൻറ മണ്ഡലം, പ്രാദേശിക നേതാക്കളുടെ പരാജയം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. തേഞ്ഞിപ്പലത്ത് പി.എം. ഫിറോസ് ഖാൻ, ചേലേമ്പ്രയിൽ കെ.പി. അമീർ എന്നിവരുടെ തോൽവിയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.
ഫിറോസ് ഖാൻ തേഞ്ഞിപ്പലം പഞ്ചായത്ത് ഭാരവാഹിയും തേഞ്ഞിപ്പലം ബാങ്ക് പ്രസിഡൻറുമായിരുന്നു. അമീർ മണ്ഡലം ലീഗ് ഭാരവാഹിയും കൊണ്ടോട്ടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായിരുന്നു. ലീഗ് വിമതനാണ് തേഞ്ഞിപ്പലത്ത് ഫിറോസ് ഖാനെ തോൽപ്പിച്ചത്.
സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരം വാർഡ് ലീഗ് കമ്മിറ്റിക്ക് നൽകിയപ്പോൾ രണ്ട് പേരുകൾ ഉയർന്ന് വന്നതോടെയാണ് തർക്കത്തിന് തുടക്കം.
തീരുമാനമെടുക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. പി.എം. ഫിറോസ് ഖാൻ, പി.വി. ജാഫർ സിദ്ദീഖ് എന്നിവരുടെ പേരുകളാണ് കൈമാറിയത്. ശേഷം പഞ്ചായത്ത് കമ്മിറ്റി ഇരു സ്ഥാനാർഥികളെയും വിളിച്ച് ചർച്ച ചെയ്തെങ്കിലും രണ്ട് പേരും പിന്മാറാൻ തയാറായില്ല. 20 വർഷത്തിലധികമായി പാർട്ടി പ്രവർത്തന രംഗത്ത് സജീവമായ ആളെന്ന നിലക്ക് സ്ഥാനാർഥിത്വം പരിഗണിക്കണമെന്ന വാദമായിരുന്നു ജാഫറിനെ അനുകൂലിക്കുന്നവരുടെ ശക്തമായ ആവശ്യം. ഫിറോസ് ഖാൻ ബാങ്ക് പ്രസിഡൻറ്, പഞ്ചായത്ത് ലീഗ് ഭാരവാഹി സ്ഥാനങ്ങൾ വഹിക്കുന്ന കാര്യവും ഉയർത്തി.
തർക്കങ്ങൾക്കൊടുവിലാണ് ഫിറോസ് ഖാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇത് ഏകപക്ഷീയ തീരുമാനമെന്ന വാദമുയർത്തിയാണ് ജാഫർ വിമതനായി രംഗത്ത് വന്നത്.
തുടർന്ന് പാർട്ടിയിൽ നിന്നു ജാഫറിനെ സസ്പെൻഡ് ചെയ്തു. ഇവിെട വിമതനായി മത്സരിച്ചയാളുടെ വിജയമാണ് നേതൃത്വത്തെ ഞെട്ടിച്ചത്. തേഞ്ഞിപ്പലത്തെ ലീഗിെൻറ ശക്തികേന്ദ്രമായ ദേവതിയാലിലെ തോൽവിയുടെ കാരണം പരിശോധിച്ച് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. ചേലേമ്പ്രയിലും ലീഗ് നേതാവിെൻറ തോൽവി ചർച്ചയായിട്ടുണ്ട്. മണ്ഡലം ലീഗ് ഭാരവാഹിയായ കെ.പി. അമീറിെൻറ തോൽവിയാണ് വിവാദമായത്. കഴിഞ്ഞ തവണ കൊണ്ടോട്ടി ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു ഇദ്ദേഹം. ഇവിടെ ചില ലീഗ് നേതാക്കൾക്കെതിരെ പഞ്ചായത്ത് ലീഗ് കമ്മിറ്റി അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.