Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ലൈഫിലും' രക്ഷയില്ലാതെ...

'ലൈഫിലും' രക്ഷയില്ലാതെ കുടുംബം ദുരിതത്തിൽ

text_fields
bookmark_border
ലൈഫിലും രക്ഷയില്ലാതെ കുടുംബം ദുരിതത്തിൽ
cancel
camera_alt

പ്രമോദും കുടുംബവും ഒറ്റമുറി കൂരക്ക്​ മുന്നിൽ

വടശ്ശേരിക്കര: ലൈഫ് പദ്ധതിയിൽ വീട് കിട്ടുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി കുടുംബം ഒറ്റമുറി കൂരയിൽ ദുരിതംപേറി ജീവിക്കുന്നു. പാവപ്പെട്ടവർക്ക് വീട് ലഭിക്കാനുള്ള സർക്കാർ പദ്ധതികളിൽ സ്ഥിരമായി ഉൾപ്പെടുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയാണ് വടശ്ശേരിക്കര സ്വദേശി പ്രമോദും കുടുംബവും.

മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറി വീട്ടിലാണ് പ്രമോദും ഭാര്യ രേഷ്മയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ താമസം. എപ്പോൾ വേണമെങ്കിലും തകർന്നുവീഴുമെന്ന സ്ഥിതിയിലാണ് വീട്. സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ അടക്കം അപേക്ഷ നൽകിയിട്ടും എല്ലാപ്രാവശ്യവും അവസാന നിമിഷം താൻ പുറത്താകുന്നു എന്നാണ് പ്രമോദ് പറയുന്നത്.

വടശ്ശേരിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് താമസിക്കുന്നത്.വനത്തോടുചേർന്ന് മേഖലയായതിനാൽ രാത്രിയിൽ ഇഴജന്തുക്കളുടെ അടക്കം ശല്യം ഭയന്നാണ് കഴിയുന്നത് എല്ലാവർഷവും പട്ടികയിൽ ഉൾപ്പെടുമെങ്കിലും തന്നെ മാത്രം ഒഴിവാക്കുന്നതിന്റെ കാരണം അറിയില്ലെന്ന് പ്രമോദ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life project
News Summary - The family is in distress without any help in 'life'
Next Story