പനി കുറഞ്ഞു; ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം
text_fieldsകോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഹായിയായി മകൻ ചാണ്ടി ഉമ്മനും
തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. പനി കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മുറിയിൽ കഴിയുന്ന അദ്ദേഹം പത്രം വായിച്ചും ടി.വിയിൽ വാർത്ത കണ്ടുമാണ് സമയം ചെലവഴിക്കുന്നത്.
മൂന്ന് ദിവസത്തിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്താനാണ് തീരുമാനമെന്ന് ആശുപത്രി മേധാവി ഡോ. മാർത്താണ്ഡൻ പിള്ള അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിത്സക്ക് പ്രത്യേക മെഡിക്കൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ആർക്കും മറ്റ് ലക്ഷണങ്ങളില്ലാത്തതിനാൽ പരിശോധന നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.