രണ്ടു ഗഡു ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് നീക്കം തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് നീക്കം തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. ഇതിൽ രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനുള്ള 2000 കോടി ഉടനെ കണ്ടെത്തണം.
നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടർന്നാണ് മറ്റ് വഴി അന്വേഷിക്കുന്നത്.
ഡിസംബർ വരെ സംസ്ഥാനത്തിനെടുക്കാൻ അനുവാദമുള്ള കടത്തിൽ 52 കോടി മാത്രമാണ് ഇനി ബാക്കിയുള്ളത്. കൂടുതൽ തുകക്കുള്ള ബില്ല് മാറി എടുക്കുന്നതിൽ ട്രഷറി നിയന്ത്രണവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.